സോനാലിയും ഗ്ലാമര്‍ പ്രദര്‍ശനത്തിന്
ബോളിവുഡിന്റെ സ്വപ്‌ന ലോകത്ത് പാറി നടക്കാന്‍ എന്ത് വീട്ടു വീഴ്‌ചയ്‌ക്കും തയാറാണെന്ന് മുമ്പും ഒട്ടേറെ താരങ്ങള്‍ പ്രേക്ഷകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും അവര്‍ തയാര്‍.
തുടക്ക കാലത്ത് ശരീര പ്രദര്‍ശനത്തിനോട് മുഖം തിരിഞ്ഞു നില്‌ക്കുകയും പിന്നെ അതില്ലാതെ ജീവിയ്‌ക്കാന്‍ സാധിയ്‌ക്കില്ലായെന്ന് തെളിയിച്ച ഒട്ടേറെ പേര്‍ ബോളിവുഡിലുണ്ട്. ആ നിരയിലെ ഏറ്റവും പുതിയ താരമാണ് സോനാലി കുല്‍ക്കര്‍ണി.
'ദില്‍ ചാഹ്‌താ ഹെ' എന്ന ചിത്രത്തില്‍ സെയ്‌ഫ് അലിഖാന്റെ നായികയായി വെള്ളിത്തിരയിലെക്കെത്തിയ കുല്‍ക്കര്‍ണി ഇത്രയും കാലം അമിത ഗ്ലാമര്‍ പ്രദര്‍ശനത്തിന് വഴങ്ങിയിരുന്നില്ല.
എന്നാല്‍ പുറത്തിറങ്ങാനിരിയ്‌ക്കുന്ന സ്‌ട്രെയ്‌ഞ്ചേഴ്സ് (അപരിചിതര്‍) എന്ന ചിത്രത്തില്‍ സോനാലിയുടെ അപരിചിതമായ മുഖമാണ് പ്രേക്ഷകര്‍ക്ക് കാണാനാകുക. ചിത്രത്തിലെ ഒരു രംഗത്തില്‍ ബാത്ത് ടബിനുള്ളില്‍ അര്‍ദ്ധ നഗ്‌നയായാണ് താരം പ്രത്യക്ഷപ്പെടുക.
ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയാറായതോടെ മല്ലികയുടെയും ബിപാഷയുമൊക്കെ വഴിയിലേക്ക് സോനാലി നീങ്ങിയെന്ന് തന്നെ വേണം കരുതാന്‍.
വന്‍ വിവാദമായേക്കാവുന്ന രംഗമാണ് സോനാലി ചിത്രത്തില്‍ അഭിനയിച്ചിരിയ്‌ക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് റായ് പറയുന്നു.
തിരക്കഥയിലെ രംഗം അതെ പടി അഭിനയിക്കുന്നതിന് സോനാലി ചില നിബന്ധനകള്‍ വെച്ചിരുന്നുവെന്നും ആനന്ദ് പറയുന്നു. ബാത്ത് ടബിലെ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ക്യാമറമാനും സംവിധായകനും മാത്രം മതിയെന്നായിരുന്നു താരത്തിന്റെ പ്രധാന ഡിമാന്റത്രേ.


Click it and Unblock the Notifications