»   » മുപ്പത്തിയെട്ടാം വയസ്സില്‍ തബു ബിക്കിനിയില്‍

മുപ്പത്തിയെട്ടാം വയസ്സില്‍ തബു ബിക്കിനിയില്‍

Posted By:
Subscribe to Filmibeat Malayalam
Tabu
ഈ മുപ്പത്തിയെട്ടാം വയസ്സില്‍ തബു എന്തിനുള്ള പുറപ്പാടാണ്‌? അത്യാവശ്യം ഗ്ലാമറൊക്കെ കാണിയ്‌ക്കാന്‍ മടിയില്ലാത്ത ഈ ഹൈദരാബാദുകാരി ഇപ്പോള്‍ ബിക്കിനിയണിയാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കേട്ടവരാണ്‌ ഇങ്ങനെ ചോദിയ്‌ക്കുന്നത്‌.

ഇന്നലെ കയറി വന്ന കമല്‍ പുത്രി ശ്രുതിഹാസന്‍ വരെ ബിക്കിനിയണിഞ്ഞ്‌ നാട്ടുകാരെ വശം കെടുത്തുമ്പോഴാണ്‌ തബുവും ഈ സാഹസത്തിനൊരുങ്ങുന്നത്‌.

വാണിജ്യ സിനിമയ്‌ക്കൊപ്പം മുഖ്യധാരാ സിനിമകളിലും കഴിവ്‌ തെളിയിച്ചിട്ടുള്ള താരത്തിന്‌ ഇതിന്റെ വല്ല ആവശ്യവുമുണ്ടോയെന്ന്‌ ചോദിയ്‌ക്കുന്നവരും കുറവല്ല. ഈ പ്രായത്തില്‍ തബു ബിക്കിനിയിടാന്‍ തയാറാവില്ലെന്നും പലരും പറയുന്നു. എന്തായാലും താരത്തിന്റെ അടുത്ത ബോളിവുഡ്‌ ചിത്രത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന്‌ തന്നെയാണ്‌ കേള്‍ക്കുന്നത്‌.

പാണ്ഡുരംഗഡു, കാലാപാനി, ഇതി സംഗതി, തുടങ്ങിയ ചിത്രങ്ങളില്‍ വളരെ സെക്‌സിയായി അഭിനയിക്കാന്‍ തയ്യാറായ തബുവിന്‌ ഗ്ലാമര്‍ റോളുകളില്‍ ഇനിയൊരങ്കത്തിന്‌ ബാല്യമുണ്ടോയെന്നാണ്‌ ബോളിവുഡ്‌ ഉറ്റുനോക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam