»   » മമ്മൂട്ടി-രജനി: ദളപതിയ്ക്ക് റീമേക്ക്!!

മമ്മൂട്ടി-രജനി: ദളപതിയ്ക്ക് റീമേക്ക്!!

Posted By:
Subscribe to Filmibeat Malayalam
Thalapathi
രജനിയും മമ്മൂട്ടിയും കര്‍ണദുര്യോധനനായി തിളങ്ങിയ മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രം ദളപതിയ്ക്ക് റീമേക്കൊരുങ്ങുന്നു. റിലീസ് ചെയ്ത് ഇരുപത് വര്‍ഷത്തിന് ശേഷം ദളപതിയുടെ റീമേക്ക് അവകാശം ബോളിവുഡിലെ മുന്‍നിര നിര്‍മാതാവായ ഭരത് ഷായാണ് സ്വന്തമാക്കിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ തന്നെ അലൈപായുതേയുടെ ഹിന്ദി റീമേക്കായ സാത്തിയയുടെ സഹനിര്‍മാതാവായിരുന്നു ഭരത് ഷാ. വിവേക് ഒബ്‌റോയിയും റാണി മുഖര്‍ജിയും ഒന്നച്ച സാത്തിയ ബോളിവുഡിലും വിജയം നേടിയിരുന്നു.

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രങ്ങളായ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ കടമെടുത്തൊരുക്കിയ ദളപതി വാണിജ്യവിജയത്തിനൊപ്പം നിരൂപകപ്രശംസയും നേടിയിരുന്നു. ഇളയരാജയുടെ സുന്ദരമായ സംഗീതമായിരുന്നു ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഇതിന് പുറമെ പിന്‍കാലത്ത് ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകനെന്ന പെരുമ നേടിയ സന്തോഷ് ശിവന്റെ ആദ്യതമിഴ് ചിത്രം കൂടിയെന്ന ബഹുമതിയും ദളപതിയ്ക്ക് സ്വന്തമായിരുന്നു.

2012ന്റെ തുടക്കത്തില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ദളപതിയുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത് ഒട്ടേറെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച് പരിചയമുള്ള പൂജ ജതിന്ദര്‍ സിങാണ്.

English summary
Bollywood producer Bharat Shah has bought the remake rights of Mani Ratnam's superhit film Thalapathi on his trip down south last month.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam