»   » ലൈംഗികത്തൊഴിലാളിയുടെ ജീവചരിത്രവുമായി വീണ

ലൈംഗികത്തൊഴിലാളിയുടെ ജീവചരിത്രവുമായി വീണ

Posted By:
Subscribe to Filmibeat Malayalam
Veena Malik
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഇന്ത്യന്‍ വിനോദരംഗത്ത് അരങ്ങേറ്റം കുറിച്ച പാകി്‌സ്താന്‍ മോഡല്‍ വീണ മാലിക് പൊതുവേ വിവാദങ്ങളുടെ കൂട്ടുകാരിയാണ്. ബിഗ് ബോസിലൂടെത്തന്നെ വീണ ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ പാകിസ്താനിലെ ക്രിക്കറ്റ് ലോകത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ശരീരപ്രദര്‍ശനവും എല്ലാം വീണയുടെ പ്രിയ വിവാദവിഷയങ്ങളാണ്.

ഇപ്പോഴിതാ വീണ അഭിനയത്തില്‍ കൂടുതല്‍ സജീവമാകാന്‍ ശ്രമിക്കുകയാണ്. ഏറെ വിവാദമായേക്കാവുന്ന ഒരു വേഷം വീണയ്ക്ക് കിട്ടിയിരിക്കുകയാണ്.

വര്‍ഷങ്ങളായി തന്റെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ ചുമന്നുകൊണ്ട് ജീവിക്കുന്ന മാധുരി എന്ന ലൈംഗിക തൊഴിലാളിയുടെ ജീവിതം സിനിമയാവുകയാണ്, ഇതില്‍ മാധുരിയായി അഭിനയിക്കുന്നത് വീണയാണ്.

സിന്ദഗി 50 50' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വീണയ്ക്ക്് നിര്‍ണായകമായി മാറുമെന്നാണ് സൂചന. ചിത്രത്തിലെ അഭിനയം തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും സ്ത്രീകളോടുള്ള തന്റെ കാഴ്ചപ്പാടുകള്‍ ഈ ചിത്രം മാറ്റിമറിച്ചുവെന്നും വീണ പറയുന്നു.

ഈ റോള്‍ ചെയ്യുന്നതിനുവേണ്ടി അനേകം ലൈംഗികത്തൊഴിലാളികളേയും പ്രത്യേകിച്ച് മാധുരിയെയും കണ്ടിരുന്നതായി വീണ പറയുന്നു. പകല്‍സമയത്ത് സാധാരണ ഒരു മിഡില്‍ ക്ലാസ് യുവതിയെപ്പോലുള്ള മാധുരി രാത്രിയാവുമ്പോള്‍ ചുവന്നതെരുവുകളില്‍ ജോലിക്കുപോകുന്നു. അതും സാധാരണ ജോലിക്കാരെയേപ്പോലെതന്നെ- വീണ പറയുന്നു.

മാധുരിയുടെ രണ്ടുതരത്തിലുള്ള ഈ ജീവിതാവസ്ഥ മനസിലാക്കുന്നതിന് മാധുരിയയോടൊപ്പം മണിക്കൂറുകളോളം ചെലവഴിച്ചുവെന്നും ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ അവരും നല്ല ജീവിതസാഹചര്യങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് മനസിലാക്കിയെന്നും വീണ പറയുന്നു.

English summary
After her stint on Bigg Boss 4, actress Veena Malik has debuted in Bollywood with an item song in the movie Daal Me Kuch Kala Hai. Now, the Pakistani star has signed to play the biographical role of a sex worker named Madhuri in the film Zindagi 50-50

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam