ഐശ്വര്യ വിവേകിനൊപ്പം നൃത്തരംഗത്ത്
കേട്ടാല് വിശ്വസിക്കാന് കഴിഞ്ഞുവെന്ന് വരില്ല പക്ഷേ ചലച്ചിത്രലോകത്തെ കാര്യങ്ങള് ഇങ്ങനെയൊക്കെയാണ്. കാര്യമെന്തെന്നല്ലേ..... ഐശ്വര്യ തന്റെ മുന് കാമുകന് വിവേക് ഒബ്റോയിയ്ക്കൊപ്പം നൃത്തം ചെയ്യാന് പോകുന്നു.
അഭിഷേക് ഇതെങ്ങനെ സഹിക്കുമെന്നല്ലേ ആലോചിക്കുന്നത് അതാണ് കാര്യം ഭാര്യയ്ക്കൊപ്പം നൃത്തരംഗത്തില് അഭിഷേകും എത്തുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല് മുന് കാമുകനും ഭര്ത്താവിനുമൊപ്പമാണ് ഐശ്വര്യ നൃത്തം ചെയ്യാന് പോകുന്നത്.
മിഷന് ഇസ്താംബൂള് എന്ന ചിത്രത്തിന് വേണ്ടിയാണ് മൂവരും ചേര്ന്നുള്ള നൃത്തരംഗം ഒരുക്കുന്നത്. ഗാന ചിത്രീകരണം ഉടന് തന്നെ രാജസ്ഥാനിലും മറ്റുമായി പൂര്ത്തിയാകുമെന്നാണ് വിവരം. സയിദ് ഖാനും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ടത്രേ.
ചിത്രത്തിന്റെ സംവിധായകന് അപൂര് വ്വ ലാഖിയയും വിവേകും തമ്മില് നല്ല സൌഹൃദത്തിലാണ് അതിനാല്ത്തന്നെ വിവേകിനെ നൃത്തരംഗത്തു നിന്നും ഒഴിവാക്കിക്കാന് അഭിഷേകിന് കഴിഞ്ഞില്ല. ലാഖിയയുടെ മുന് ചിത്രമായ മുംബൈ സെ ആയാ മേരാ ദോസ്തില് അഭിഷേക് അഭിനയിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











