»   » തനിഷ്‌കിന്റെ പരസ്യത്തില്‍ ബച്ചനും ജയയും

തനിഷ്‌കിന്റെ പരസ്യത്തില്‍ ബച്ചനും ജയയും

Posted By:
Subscribe to Filmibeat Malayalam
Jaya and Amitabh
ബോളിവുഡിലെ സൂപ്പര്‍താര ദമ്പതികളായ അമിതാഭ് ബച്ചനും ജയ ബച്ചനും സ്‌ക്രീനില്‍ വീണ്ടും ഒന്നിയ്ക്കുന്നു. പത്തുവര്‍ഷത്തിന് ശേഷമാണ് ഇവര്‍ സ്‌ക്രീനില്‍ ഒന്നിക്കുന്നത്.

ഈ ഒന്നിയ്ക്കല്‍ സിനിമയ്ക്കുവേണ്ടിയല്ല, ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജുവലറി ബ്രാന്റായ തനിഷ്‌കിനുവേണ്ടിയുള്ള പരസ്യചിത്രത്തിലാണ് ഇരുവരും എത്തുന്നത്. ബച്ചന്റെ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വോഡാഫോണിന്റെ സൂസൂ പരസ്യത്തിലൂടെ താരമായി മാറിയ പ്രകാശ് വര്‍മ്മായാണ് തനിഷ്‌കിന്റെ പരസ്യചിത്രം തയ്യാറാക്കുന്നത്. ഈ വസ്തുത തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ബച്ചന്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.

2001ല്‍ പുറത്തിറങ്ങിയ കരന്‍ ജോഹറിന്റെ താരനിബിഡമായ കഭി ഖുഷി കഭി ഗാം എന്ന ചിത്രത്തിലാണ് അമിതാഭും ജയയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ഷാരൂഖ്ഖാന്‍, ഹൃത്വിക് റോഷന്‍, കരീന കപൂര്‍, കാജോള്‍ തുടങ്ങിയ വന്‍താരനിരയായിരുന്നു ആ ചിത്രത്തില്‍ അണിനിരന്നത്.

സന്‍ജീര്‍, അഭിമാന്‍, ചുപ്‌കെ ചുപ്‌കെ, ഷോലെ, സില്‍സില തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അമിതാഭ്ബച്ചന്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ഇതാദ്യമായാണ് ഒരു പരസ്യചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.

അതേസമയം ബോളിവുഡിലെ മറ്റ് താരദമ്പതികളെല്ലാം നിരവധി തവണ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമിതാഭിന്റെ മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയും ലക്‌സ് സോപ്പിന്റെ പരസ്യ പ്രചാരകരായി. അതുപോലെ ഷാരൂഖ്ഖാന്‍-ഗൗരി(ഡി ഡെക്കര്‍), അജയ് ദേവ്ഗണ്‍കാജോള്‍(വേള്‍പൂള്‍) എന്നിവരും പരസ്യചിത്രങ്ങളിലെ സജീവസാന്നിദ്ധ്യമായ താരദമ്പതിമാരാണ്.

English summary
Yesteryear wonder couple Amitabh Bachchan and wife Jaya Bachchan are back in action after almost ten years of working together. The husband and wife were last seen together in Karan Johar’s heavy-duty film ‘Kabhi Khushi Kabhie Gham’, and they are reportedly reuniting on the television screen for an advertisement campaign for the jewelry brand Tanishq.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam