twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിപാഷയ്‌ക്കെതിരെ ബാലവേല ആരോപണം

    By Lakshmi
    |

    Bipasha
    ബോളിവുഡ് താരം ബിപാഷ ബസു കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്ന ആളാണോ വീട്ടില്‍ ബിപാഷ എങ്ങിനെയാണെന്ന് അറിയില്ലെങ്കിലും ട്വിറ്ററിലെ ബിപാഷയുടെ ഒരു ഫോട്ടോ ഇപ്പോള്‍ ബാലവേല ആരോപണത്തില്‍ കുരുങ്ങിയിരിക്കുകയാണ്.

    ഷൂസിന്റെ സേല് രണ്ട് പെണ്‍കുട്ടികള്‍ കെട്ടുന്ന ചിത്രമാണ് താരത്തിന് വിനയായിരിക്കുന്നത്. ഈ ചിത്രത്തലേത് ബാലവേല ചെയ്യിക്കലാണെന്നാണ് ബിപാഷയുടെ ട്വിറ്റര്‍ സുഹൃത്തുക്കളില്‍ ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

    ഇക്കാര്യത്തില്‍ ഇവരില്‍ പലരും ബിപാഷയോട് യോജിക്കുന്നുമില്ല. ചിലരെല്ലാം ബാലവേല നിരോധന നിയമപ്രകാരം ബിപാഷയെ ശക്ഷിക്കണമെന്ന് വരെ ആവശ്യപ്പെടുകയും ചെയ്യുന്നു.

    തിങ്കളാഴ്ചയാണ് ചിത്രവും അതിന് അനുബന്ധമായുള്ള കമന്റും ബിപ്‌സ് ട്വിറ്ററില്‍ ഇട്ടത്. എത്രയും പെട്ടെന്ന് എനിക്ക് ഷൂ ലേസ് കെട്ടാന്‍ പഠിക്കണം. എനിക്കതിനുള്ള ക്ഷമയില്ല. എന്നാല്‍, തീര്‍ച്ചയായും ഉടന്‍ തന്നെ അത് പഠിക്കും, എന്നായിരുന്നു ട്വീറ്റ്.

    എന്നാല്‍, ചിത്രം കണ്ട ഫോളോവേഴ്‌സ് ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം തുടങ്ങിയതോടെ വാര്‍ത്ത ചൂടുപിടിച്ചു. ആരാധകരുടെ രോഷം ഭയന്ന് ഉടന്‍ തന്നെ താരം ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, ചിത്രം ഡിലീറ്റ് ചെയ്തില്ല, ഇതോടെ പ്രശ്‌നം വീണ്ടും മുറുകി.

    അവസാനം, ചിത്രവും ഡിലീറ്റ് ചെയ്ത ബിപാഷ ആരാധകരോട് ട്വിറ്ററിലൂടെ തന്നെ ഖേദപ്രകടനം നടത്തുകയും ചെയ്തു. ഇതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

    ഷൂ ലേസ് കെട്ടി സഹായിച്ചത് തന്റെ സഹോദരിയും കൂട്ടുകാരിയുമാണെന്നായിരുന്നു ബിപ്‌സ് നല്‍കിയ വിശദീകരണം. എന്നാല്‍, ബിപ്‌സിന് ഇത്രയും പ്രായം കുറഞ്ഞ സഹോദരിമാര്‍ ഇല്ല എന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

    നടിക്ക് രണ്ട് സഹോദരിമാരാണ് ഉള്ളതെന്നും അവരിലൊരാള്‍ വിദേശത്താണെന്നും മറ്റൊരാള്‍ വിവാഹിതയാണെന്നുമാണ് ട്വിറ്ററിലൂടെ വന്ന പ്രതികരണം. എന്തായാലും താന്‍ ചെയ്ത ഒരു തമാശയ്ക്ക് ഇത്രയേറെ ശിക്ഷിക്കരുതെന്നാണ് ബിപാഷ പറയുന്നത്.

    English summary
    Bollywood actor Bipasha Basu landed herself in a big trouble by posted a picture of two children tying her shoelaces and tweeted, After the tweet people started accusing the actor of child labour. "Bipasha should be arrested for this act. Only then these film studios will not do any child labour," posted a follower. Another tweet read, "Disgraceful Bips - cannot believe you are dumb enough to add this photo on Twitter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X