22കാരന്റെ കന്യകാത്വം കവരാന്‍ ബിപാഷ
ബോളിവുഡിലെ മാദക സുന്ദരിമാരില് ഏറ്റവും കിടിലന് ബിപാഷയാണെന്ന കാര്യത്തില് ആര്ക്കും സംശയമുണ്ടാകാനിടയില്ല.
അതെ സമയം ബോളിവുഡില് വൈവിധ്യമുള്ള കഥാപാത്രങ്ങള് തേടി വരുന്നത് ഈ താരസുന്ദരിയെ തന്നെയെന്നത് മറ്റൊരു സത്യം.
ബച്ച്നാ എ ഹസീനോ എന്ന ഹിറ്റിനു ശേഷം വീണ്ടും ബിപാഷ വീണ്ടും പ്രേക്ഷകര്ക്ക് മുന്നിലെത്തുന്നത് തീര്ത്തും വ്യത്യസ്തമായ വേഷമവതരിപ്പിച്ചു കൊണ്ടാണ്.
22കാരനായ ഒരു കൗമാരക്കാരന്റെ കന്യകാത്വം കവരുന്ന രതിസുന്ദരിയുടെ വേഷത്തിലാണ് ബിപാഷ വീണ്ടും വെള്ളിത്തിരയിലെത്തുക. സുദിപ്തോ ചതോപധ്യായ സംവിധാനം ചെയ്യുന്ന പാങ്ഖ് എന്ന ചിത്രത്തിലാണ് ബിപാഷ ഈ വ്യത്യസ്തമായ വേഷം അവതരിപ്പിയ്ക്കുന്നത്.
തന്റെ അസ്തിത്വത്തില് സംശയമുള്ള 22 കാരനായ ജെറി എന്ന കഥാപാത്രത്തിന് മറഡോണ റിബല്ലോയാണ് ജീവന് പകരുന്നത്.
ചെറുപ്പത്തില് തന്നെ ബാലതാരമായി സ്ത്രീ വേഷങ്ങള് കെട്ടേണ്ടി വന്നയാളാണ് ജെറി. മുതിര്ന്നപ്പോള് ഇയാള്ക്ക് താന് സ്ത്രീയാണോ പുരുഷനാണോയെന്ന് സംശയം ഉടലെടുക്കുകയാണ്. ഇത്തരത്തില് മാനസിക സംഘര്ഷം അനുഭവിയ്ക്കുന്ന ജെറിയുടെ രതിഭാവനകളിലൂടെയാണ് ബിപാഷയുടെ കഥാപാത്രം പ്രേക്ഷകര്ക്ക് മുന്നിലെത്തുക.
ഹോളിവുഡ് മാദക സുന്ദരി സോഫിയാ ലോറനെ അനുസ്മരിപ്പിയ്ക്കുന്ന വേഷവിധാനങ്ങളാണ് ബിപാഷ പാങ്ഖില് അണിയുന്നത്. താരത്തിന്റെ ചൂടന് വേഷങ്ങള് ഇപ്പോള് തന്നെ വാര്ത്തയായിക്കഴിഞ്ഞു.


Click it and Unblock the Notifications