ഐശ്വര്യയുടെ പ്രസവത്തീയതിയിലും ബെറ്റ്

നവംബര്‍ രണ്ടാംവാരത്തില്‍ കുഞ്ഞിനെ പ്രതീക്ഷിക്കാമെന്ന് ഡോക്ടര്‍മാര്‍ക്ക് മുന്നെ ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. ഇരട്ടക്കുട്ടികളാണെന്നും അല്ലെന്നുമൊക്കെ പ്രവചനങ്ങളുണ്ടായി. എന്തായാലും ഇപ്പോള്‍ കുട്ടിയുടെ കാര്യമല്ല പ്രസവ തീയതിയാണ് പുതിയ ഹോട്ട് ടോപിക്.
നൂറ് കൊല്ലത്തിലൊരിക്കല്‍ മാത്രം വരുന്ന 11.11.11 അത്യപൂര്‍വമായ ദിനത്തിലായിരിക്കും ഐശ്വര്യയുടെ പ്രസവമെന്നാണ് പുതിയ പ്രവചനം. ഇതിന്‍മേല്‍ വാതുവെപ്പും തകൃതിയായി നടക്കുന്നുണ്ടെന്നറിയുമ്പോള്‍ ആരുമൊന്ന് ഞെട്ടും.
നവംബര്‍ 6 മുതല്‍ 11 വരെയുള്ള ദിവസമായിരിക്കും അതെന്നും ചിലര്‍ പറയുന്നു. 'ബോല്‍ ബച്ചന്‍ സിനിമാ ഷൂട്ടിംഗിനായി ജയ്പ്പൂരിലുള്ള അഭിഷേകും പ്രസവസമയത്ത് ഐശ്വര്യയുടെ അടുത്തുണ്ടാകാന്‍ ഷൂട്ടിംഗ് വളരെ വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ രണ്ടാംവാരമായിരിക്കും പ്രസവമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചനയെങ്കിലും അത് നവംബര്‍ 11 ന് തന്നെ വേണമെന്നാണ് ബച്ചന്‍ കുടുംബം ആഗ്രഹിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയുടെ കുഞ്ഞിന്റെ ഷവര്‍ പാര്‍ട്ടി മുംബയിലെ ജല്‍സ എന്ന വസതിയില്‍ അതിഗംഭീരമായി നടന്നത്. ബോളിവുഡിലെ ഒട്ടേറെ പ്രമുഖര്‍ ആഘോഷം കൊഴുപ്പിയ്ക്കാനെത്തിയിരുന്നു.


Click it and Unblock the Notifications











