പ്രണയിക്കുന്നത്‌ ഇതാദ്യമായാണെന്ന്‌ ദീപിക

By Super

ക്രിക്കറ്റ്‌ താരങ്ങളും സിനിമാതാരങ്ങളും ഉള്‍പ്പെടെ പലരുടെയും പേരുചേര്‍ത്ത്‌ ദീപിക പദുകോണിനെക്കുറിച്ച്‌ ഗോസിപ്പുകള്‍ വന്നിട്ടുണ്ട്‌. മിക്കതും പ്രണയകഥകള്‍ തന്നെയായിരുന്നു. എന്നാല്‍ ഇതൊന്നും സത്യമായിരുന്നില്ലെന്നാണ്‌ ദീപിക പറയുന്നത്‌.

ഞാന്‍ ആദ്യമായാണ്‌ യഥാര്‍ത്ഥവും എല്ലാ അര്‍ത്ഥത്തിലും സത്യവുമായ പ്രണയത്തിലാകുന്നത്‌. പ്രണയത്തിലാവുകയെന്നതാണ്‌ ഏറ്റവും പ്രണയാര്‍ദ്രമായ അനുഭവം. എത്രയടുത്താലും പരസ്‌പരം മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ബന്ധം വളരാന്‍ കാലമേറെയെടുക്കും- ദീപിക പറയുന്നു.

ദീപിക പറഞ്ഞുവരുന്നതെന്താണെന്ന്‌ മനസ്സിലായില്ലേ. മുമ്പ്‌ ഉപന്‍ പട്ടേല്‍, പിന്നെ ധോണി, അതുകഴിഞ്ഞ്‌ യുവരാജ്‌ ഇതൊന്നും പ്രണമായിരുന്നില്ലെന്നുതന്നെ. എല്ലാം വെറും കള്ളക്കഥകളായിരുന്നുവത്രേ. ഇപ്പോള്‍ രണ്‍ഭീറുമായുള്ളതാണ്‌ യഥാര്‍ത്ഥ പ്രണയമെന്നും ദീപിക വ്യക്തമാക്കുന്നു.

ഞങ്ങള്‍ രണ്ടുപേരുടെയും കരിയറില്‍ എന്ത്‌ സംഭവിക്കുന്നുവെന്ന്‌ പരസ്‌പരം ബോധ്യമുണ്ട്‌. പക്ഷേ ഞങ്ങള്‍ സംഭാഷണങ്ങളില്‍ നിന്നും സിനിമയെ അകറ്റി നിര്‍ത്താന്‍ പരമാവധി ശ്രമിക്കാറുണ്ട്‌. ഒരാള്‍ മറ്റൊരാളുടെ ജോലിക്കാര്യങ്ങളില്‍ ഇടപെടാറില്ല- ദീപിക പറയുന്നു.

തന്റെ പ്രണയത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകള്‍ പ്രതിദിനം മാധ്യമങ്ങള്‍ വരുന്നതില്‍ താരം ക്ഷുഭിതയാണ്‌. മാധ്യമങ്ങള്‍ എന്തിനാണിങ്ങനെ ഗോസിപ്പുകള്‍ പടച്ചുവിടുന്നതെന്നാണ്‌ ദീപിക ചോദിക്കുന്നത്‌. ഇത്തരം പ്രചരണങ്ങള്‍ പേരുദോഷമുണ്ടാക്കുമെന്നും ഭാവിയെ തകര്‍ക്കുമെന്നും താരം പറയുന്നു.

മാധ്യമങ്ങള്‍ക്ക്‌ എപ്പോഴും എന്തെങ്കിലും വിഷയം വേണം. സമൂഹത്തില്‍ വിലയുള്ള കുടുംബത്തിലെ സാധാരണക്കാരിയായ പെണ്‍കുട്ടിയാണ്‌ ഞാന്‍. മാധ്യമങ്ങള്‍ ഇങ്ങനെ ചെയ്‌താല്‍ എന്റെ മതിപ്പ്‌ കുറയും.

മറ്റേതൊരു പെണ്‍കുട്ടിയെയും പോലെ കുടുംബമായി കഴിയേണ്ടവളാണ്‌ ഞാന്‍. ഇത്തരം പ്രചരണങ്ങള്‍ അന്ന്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഭാഗ്യത്തിന്‌ സെന്‍സേഷണല്‍ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച്‌ അറിയുന്ന ഒരു സിനിമാപ്രവര്‍ത്തകനെത്തന്നെ എനിയ്‌ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞു- ദീപിക ആശ്വസിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X