ആരാധിക സ്റ്റേജില്‍ കയറി സോനു നിഗത്തെ ചുംബിച്ചു
മുംബൈ: ആയിരങ്ങള്‍ നിറഞ്ഞ സദസ്സില്‍ പാടുകയായിരുന്ന ബോളിവുഡ് ഗായകന്‍ സോനു നിഗത്തെ ആരാധന മൂത്ത യുവതി സ്‌റ്റേജില്‍ കയറി ചുംബിച്ചു.
മുംബൈ അന്ധേരി സ്‌പോര്‍ട്‌സ് കോപ്ലക്‌സില്‍ ജസ്റ്റി ചില്‍ എന്ന ഗാനം പാടി പുകുതിയെത്തിയപ്പോഴാണ് സ്‌റ്റേജിന് പുറകിലൂടെ ഓടിയെത്തിയ ആരാധിക സോനുവിനെ കയറി ഭ്രാന്തമായി ചുംബിച്ചത്. സോനു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ആരാധിക വഴങ്ങിയില്ലത്രേ.
നിമിഷങ്ങള്‍ക്കകം സ്‌റ്റേജിലേയ്‌ക്ക് പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നീണ്ട നഖങ്ങള്‍ കൊണ്ട് സോനുവിന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചശേഷമാണ് യുവതി പിന്‍മാറിയത്.
തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ സ്‌റ്റേജിന് പുറകിലേയ്‌ക്ക് കൊണ്ടുപോയി. കുറച്ചുനിമിഷം അന്തിച്ചുനിന്നുപോയ സോനു പിന്നീട് ഗാനം തുടര്‍ന്നു.
ഇങ്ങനെയൊന്നും സംഭവിക്കുന്നത് ഇതാദ്യമായല്ല. എനിയ്‌ക്കിതില്‍ പ്രശ്‌നമൊന്നുമില്ല. ഞാനും ഇത്തരം സംഭവങ്ങള് ആസ്വദിക്കുന്നു എന്നാണത്രേ സംഭവത്തെക്കുറിച്ച് സോനു നിഗം പിന്നീട് പ്രതികരിച്ചത്.


Click it and Unblock the Notifications