ഡോണ്‍ 2 അടുത്ത വര്‍ഷം

By Staff

കാലത്തിനും കീഴ്‌പ്പെടുത്താനാകാത്ത വെള്ളിത്തിരയിലെ അനശ്വര കഥാപാത്രം ഡോണ്‍ യാത്ര തുടരുന്നു. 1978ല്‍ അമിതാഭ്‌ ബച്ചന്‍ അവതരിപ്പിച്ച്‌ ഹിറ്റായ ഡോണിനെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഷാരൂഖ്‌ അവതരിപ്പിച്ചപ്പോഴും ജനങ്ങള്‍ കൈവിട്ടിരുന്നില്ല.

ഇതിനിടെ മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലേക്ക്‌ റീമെയ്‌ക്ക്‌ ചെയ്യപ്പെട്ടപ്പോഴും ആ ചിത്രങ്ങളെല്ലാം അസാധാരണമായ വിജയം കൊയ്‌തത്‌ ചലച്ചിത്ര ലോകത്ത്‌ ഒരു അദ്‌ഭുതമായിരുന്നു.

ആദ്യ ചിത്രം പുറത്തിറങ്ങി 18 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഷാരൂഖിനെ നായകനാക്കി ഡോണ്‍ അവതരിപ്പിച്ചത്‌ ജാവേദ്‌ അക്തറുടെയും ശബാന ആസ്‌മിയുടെയും മകനായ ഫര്‍ഹാന്‍ അക്തറായിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ ഡോണ്‍ രണ്ടാം ഭാഗം രചിയ്‌ക്കാന്‍ താന്‍ തയാറെടുക്കുകയാണെന്ന്‌ ഫര്‍ഹാന്‍ കഴിഞ്ഞ ദിവസം സ്ഥീരികരിച്ചു.

സംവിധായകനില്‍ നിന്നും നടനിലേക്ക്‌ കൂടുമാറിയതിന്‌ ശേഷം ഫര്‍ഹാന്‍ ആദ്യമായി അഭിനയിച്ച റോക്ക്‌ ഓണിന്റെ പ്രചാരണ പ്രവര്‍ത്തനത്തിനിടെയാണ്‌ ഡോണിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന കാര്യം ഫര്‍ഹാന്‍ പ്രഖ്യാപിച്ചത്‌.

രണ്ടാം വരവിലും ഷാരൂഖ്‌ തന്നെയായിരിക്കും നായകനെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. 1978ല്‍ ബച്ചന്‍ അവതരിപ്പിച്ച ഡോണില്‍ നായികയായെത്തിയത്‌ സീനത്ത്‌ അമനായിരുന്നു.

ഷാരൂഖ്‌ ഡോണിന്റെ വേഷമെടുത്തണിഞ്ഞപ്പോള്‍ പ്രിയങ്ക ചോപ്രയായിരുന്നു നായിക. എന്നാല്‍ രണ്ടാം വരവില്‍ പ്രിയങ്ക ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഫര്‍ഹാന്‍ ഉറപ്പ്‌ പറഞ്ഞിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X