»   » കീര്‍ത്തിചക്ര ബോളിവുഡിലേക്ക്‌

കീര്‍ത്തിചക്ര ബോളിവുഡിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Sunil Shetty
മോഹന്‍ലാലിന്റെ മെഗാഹിറ്റ്‌ ചിത്രമായ കീര്‍ത്തിചക്ര ബോളിവുഡിലേക്ക്‌. മേജര്‍ രവിയുടെ സംവിധാന മികവില്‍ വിജയം കൊയ്‌ത കീര്‍ത്തിചക്ര പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഹിന്ദിയില്‍ ഇത്‌ റീമേയ്‌ക്ക്‌ ചെയ്യപ്പെടുന്നത്‌.

തമിഴിലും മലയാളത്തിലുമായി ഒരേ സമയം തിയറ്ററുകളിലെത്തിയ കീര്‍ത്തിചക്രയില്‍ ലാലിനൊപ്പം തുല്യ പ്രധാന്യമുള്ള വേഷത്തില്‍ തമിഴ്‌ നടന്‍ ജീവയും തിളങ്ങിയിരുന്നു. പക്ഷേ തമിഴില്‍ അരന്‍ എന്ന പേരില്‍ ഇറങ്ങിയ ചിത്രത്തിന്‌ പരാജയമേറ്റു വാങ്ങാനായിരുന്നു വിധി.

കീര്‍ത്തിചക്രയുടെ ബോളിവുഡ്‌ പതിപ്പില്‍ സുനില്‍ ഷെട്ടി നായകനാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്‌.

കീര്‍ത്തിചക്രയും ഇതിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ കുരുക്ഷേത്രയും മോഹന്‍ലാലിന്‌ ലെഫ്‌റ്റനന്റ്‌ കേണല്‍ പദവിയടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ നേടിക്കൊടുക്കുന്നതിന്‌ സഹായിച്ചിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam