ലക്ഷ്മി റായി ബോളിവുഡിന്റെ ത്രില്ലില്‍
തമിഴകത്തും മോളിവുഡിലും ശ്രദ്ധേയായ ലക്ഷ്‌മി റായി ബോളിവുഡിലേക്ക് ചുവട് വെയ്‌ക്കുന്നു.
സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് റേഷ്‌മിയുടെ നായികയായാണ് ലക്ഷ്‌മി റായി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്നത്. ഹേയ് ഗുജ്ജ് എന്ന് പേരിട്ടിട്ടുള്ള ചിത്രമൊരുക്കുന്നത് സതീഷ് ഷായാണ്. ഒരു പഞ്ചാബി വനിതയുടെ വേഷമാണ് ചിത്രത്തില്‍ ലക്ഷ്‌മി റായിക്കുള്ളത്.
കര്‍ക്കസദര എന്ന കോളിവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ലക്ഷ്‌മിയുടെ ആദ്യ മലയാള ചിത്രം ലാല്‍ നായകനായ 'റോക്ക് എന്‍ റോള്‍' എന്ന ചിത്രമായിരുന്നു. സിനിമ പരാജയപ്പെട്ടെങ്കിലും ലക്ഷ്‌മി റായി ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടു.
പിന്നീട് മമ്മൂട്ടിയുടെ നായികയായി അണ്ണന്‍ തമ്പിയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ലക്ഷ്‌മി മമ്മൂട്ടിയുടെ തന്നെ പരുന്തിലും നായികയായി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications