»   » മിനിഷ മാറിടത്തിന്റെ വലിപ്പം കുറച്ചു

മിനിഷ മാറിടത്തിന്റെ വലിപ്പം കുറച്ചു

Posted By:
Subscribe to Filmibeat Malayalam
Minisha Lamba
ബോളിവുഡിലെ മാദക സുന്ദരിമാരാവാന്‍ മാറിടത്തിന് വേണ്ടതിലുമധികം വലിപ്പം വേണമെന്നൊരു ധാരണ പല നടിമാര്‍ക്കുണ്ട്. അതില്ലാത്തവര്‍ പണം മുടക്കി അത് സംഘടിപ്പിയ്ക്കാനും മടിയ്ക്കാറില്ല.

പല ബോളിവുഡ് നടിമാരും ശസ്ത്രക്രിയയിലൂടെ മാറിട സൗന്ദര്യം വര്‍ദ്ധിപ്പിച്ചവരാണെന്ന കാര്യം ബോളിവുഡിലെ പരസ്യമായ ഒരു രഹസ്യവുമാണ്. എന്തായാലും ഗ്ലാമര്‍ താരം മിനീഷ ലംബയും അത്തരമൊരു ശസ്ത്രക്രിയക്ക് വിധേയയായിരിക്കുന്നു.

എന്നാല്‍ നേരത്തെ വര്‍ദ്ധിപ്പിച്ച മാറിടത്തിന്റെ വലിപ്പം കുറയ്ക്കുന്നതിന് വേണ്ടിയാണ് താരം ഓപ്പറേഷന്‍ തിയറ്ററില്‍ കയറിയത്. തനിയ്ക്ക് നേരത്തെയുണ്ടായിരുന്ന മാറിടം തന്നെയാണ് കൂടുതല്‍ ചേരുകയെന്ന തിരിച്ചറിവിലാണ് താരം ഇങ്ങനെയൊരു തീരുമാനമെടുത്തതത്രേ.

ഇങ്ങനെയൊക്കെ ചെയ്താല്‍ തനിയ്ക്ക് കൈമോശം വന്ന ശാലീന സുന്ദരി ഇമേജ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും താരത്തിനുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam