»   » രജനീകാന്തുമായി താരതമ്യപ്പെടുത്തരുത്: സല്‍മാന്‍

രജനീകാന്തുമായി താരതമ്യപ്പെടുത്തരുത്: സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Salman
സല്‍മാന്റെ ടൈം നല്ലതാണെന്നാണ് ബോളിവുഡിലെ സംസാരം. പുതിയ ചിത്രമായ റെഡി ഹിറ്റായതോടെ ബോളിവുഡില്‍ സല്‍മാന്റെ മാര്‍ക്കറ്റ് വാല്യൂ കുതിച്ചുയര്‍ന്നു. ഇതോടെ ബോളിവുഡിലെ സല്‍മാന്റെ സ്തുതിപാഠകരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി.

സല്‍മാന്റെ പുതിയ ചിത്രമായ ബോര്‍ഡിഗാര്‍ഡിലെ നായിക കരീനയ്‌ക്കൊരു അബദ്ധം പറ്റി. ''സല്‍മാന്‍ വളരെ സ്വാഭാവികമായ അഭിനയം കാഴ്ച വയ്ക്കുന്ന നടനാണ്. സല്‍മാന്‍ എന്തു ചെയ്താലും അത് ബോളിവുഡില്‍ ട്രെന്‍ഡാകും. ബോളിവുഡിലെ രജനീകാന്താണ് സല്‍മാന്‍'' എന്നു കരീന അടുത്തിടെ പറഞ്ഞു.

ഉടന്‍ വന്നു സല്‍മാന്റെ മറുപടി. രജനീകാന്തിനു അദ്ദേഹത്തിന്റേതായ സ്ഥാനം ഉണ്ട്. ബോളിവുഡില്‍ എനിക്ക് എന്റേതായ സ്ഥാനവുമുണ്ട്. എനിക്കു കിട്ടിയ സ്ഥാനത്തില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തനാണ്. എന്നെ രജനീകാന്തുമായി താരതമ്യപ്പെടുത്തരുത്.

ഈ അടുത്ത് ഏറ്റവും സ്‌റ്റൈലിഷ് പേഴ്‌സണാലിറ്റിയ്ക്കു വേണ്ടി നടത്തിയ വോട്ടെടുപ്പില്‍ സല്‍മാന്‍ 76 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ ഷാരൂഖിന് 16 ശതമാനവും രജനീകാന്തിന് 10 ശതമാനവും വോട്ടാണ് കിട്ടിയത്. അപ്പോള്‍ പിന്നെ തന്നെ രജനിയുമായി താരതമ്യപ്പെടുത്തിയാല്‍ സല്ലുവിന് കലി വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?

English summary
Katrina Kaif will be a part of Salman Khan's forthcoming film Bodyguard. And she won't just do an ordinary cameo. The actress is all set to sizzle in an item number that will play during the opening credits of the film. In fact, after her success with Sheila Ki Jawaani, it was Salman who requested his ex-girlfriend to be a part of the opening-credit item number. Needless, to say, leading lady Kareena Kapoor hasn't taken this news too well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam