»   » ഐശ്വര്യയ്ക്ക് ഒരുപാട് കുട്ടികളുണ്ടാവട്ടെ:സല്‍മാന്‍

ഐശ്വര്യയ്ക്ക് ഒരുപാട് കുട്ടികളുണ്ടാവട്ടെ:സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Salman
ഐശ്വര്യ റായി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ബോളിവുഡാകെ ഏറെ സന്തോഷത്തോടെയാണ് കേട്ടിരിക്കുന്നത്. ബച്ചന്‍കുടുംബത്തിനൊപ്പം തന്നെ ഇന്ത്യയൊട്ടുക്കും ഈ വാര്‍ത്ത ഏറെ സന്തോഷമുണ്ടാക്കിയിരിക്കുകയാണ്. എല്ലാവരും ഐശ്വര്യയെയും അഭിഷേകിനെയും അഭിനന്ദിക്കുന്ന തിരക്കിലാണ്.

ഇതിനിയില്‍ ഏറെ പ്രധാനപ്പെട്ടൊരാളും ഐശ്വര്യയെയും അഭിഷേകിനെയും അഭിനന്ദിച്ചിരിക്കുന്നു, സാക്ഷാല്‍ സല്‍മാന്‍ ഖാന്‍, ഐശ്വര്യയുടെ പൂര്‍വ്വകാമുകന്‍. രണ്ടുപേരും പരസ്പരം കണ്ടാല്‍ മിണ്ടുന്ന അവസ്ഥയിലല്ലെങ്കിലും ഇത്തരമൊരു സന്ദര്‍ഭത്തില്‍ പിണക്കമൊന്നും കാര്യമാക്കാതെ സല്‍മാന്‍ ബച്ചന്‍ ദമ്പതികളെ അഭിനന്ദിച്ചിരിക്കുകയാണ്.

പുതിയ ചിത്രമായ ചില്ലര്‍ പാര്‍ട്ടിയുടെ ഒരു പരസ്യ പരിപാടിക്കിടെയാണ് സല്‍മാന്‍ അഭിഷേക്-ഐശ്വര്യ ദമ്പതികളെക്കുറിച്ച് പറഞ്ഞത്. ഐശ്വര്യയ്ക്കും അഭിഷേകിനും ഒരു പാട് കുട്ടികളുണ്ടാകട്ടെയെന്നും കുട്ടികളെയെല്ലാം ചേര്‍ത്ത് അവര്‍ക്ക് സ്വന്തമായൊരു ക്രിക്കറ്റ് ടീം ഉണ്ടാക്കാന്‍ കഴിയട്ടെയെന്നുമാണ് കുസൃതിനിറച്ചുകൊണ്ട് സല്‍മാന്‍ പറഞ്ഞത്. ഐശ്വര്യയുടെ കുഞ്ഞിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഐശ്വര്യയുടെ കുഞ്ഞിന്റെ ഇളയച്ഛനാണ് താനാണെന്നായിരുന്നു സല്‍മാന്റെ അടുത്ത മറുപടി.

ബോളിവുഡിലെ ഏറെ വാര്‍ത്തയായ പ്രണയബന്ധങ്ങളിലൊന്നായിരുന്നു ഐശ്വര്യ-സല്‍മാന്‍ പ്രണയം. തൊണ്ണൂറുകളുടെ അവസാനത്തില്‍ വാര്‍ത്തകളിലിടം നേടിയ പ്രണയം പിന്നീട് അതിലും വലിയ വാര്‍ത്തയായിട്ടാണ് തകര്‍ന്നത്. പിന്നീട് ഇരുവരും തമ്മില്‍ വലിയ ശത്രുതയിലുമായി.

പരസ്പരം കൂട്ടിമുട്ടിയാല്‍പ്പോലും കണ്ടില്ലെന്ന മട്ടില്‍ നടന്നുപോകുന്നത്രയും രണ്ടുപേരും അകന്നിരുന്നു. സല്‍മാനുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ പോലും ഐശ്വര്യ തയ്യാറായിരുന്നില്ല.

English summary
As the news came that Aishwarya Rai Bachchan is expecting, Salman Khan joined the Bollywood stars in wishing the Bachchans. At an event to promote his movie Chillar Party, Salman congratulated the Bachchans and wished them well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam