സല്‍മാന്‍ മദ്യപാനി, മാന്‍വേട്ടക്കാരന്‍: ശക്തി

യുദ്ധകാഹളം മുഴക്കിയിരിക്കുന്നത് കുറച്ചുനാള്‍ മുമ്പ് ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട ബോളിവുഡ് താരം ശക്തികപൂര്‍ ആണ്. ശക്തികപൂര്‍ ഉന്നം വെയ്ക്കുന്നതാകട്ടെ സാക്ഷാല്‍ സല്‍മാന്‍ ഖാനെയും. ട്വിറ്ററിലൂടെയാണ് ബിഗ് ബോസിനും സല്‍മാനുമെതിരെ ശക്തി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ഷോയിലെ താരമായ മെഹക് സല്‍മാന്റെ അടുത്ത സുഹൃത്താണെന്നും അതിനാല്‍തന്നെ മെഹകിനായി ഷോയില്‍ ചില കളികള്‍ നടക്കുന്നുണ്ടെന്നും ശക്തിയുടെ ട്വീറ്റില്‍ പറയുന്നു. ബിഗ് ബോസ് എന്നാല്‍ സല്‍മാന്‍ എന്നാണ് അവസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
സല്‍മാന്‍ സ്ത്രീകളെ മര്‍ദ്ദുക്കുന്നയാളാണ്, മദ്യപിച്ച് വണ്ടിയോടിയ്ക്കുകയും മാനുകളെ വേട്ടയാടുകയും ചെയ്യുന്നതാരം, ലജ്ജാകരം തന്നെ- ഇങ്ങനെ പോകുന്ന സല്‍മാനെതിരെ ശക്തിയുടെ ട്വീറ്റ്. ശക്തികപൂറിന്റെ മകനായ സിദ്ദാര്‍ഥിനെ ബോളിവുഡില്‍ അവതരിപ്പിക്കാന്‍ സല്‍മാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ശക്തിയുമായുള്ള ശീതസമരത്തെത്തുടര്‍ന്ന് ഈ പദ്ധതി സല്‍മാന്‍ വേണ്ടെന്നുവെയ്ക്കുകയായിരുന്നു.


Click it and Unblock the Notifications