സെക്‌സ്‌ വീഡിയോ ഷാരൂഖിന്റെ ഉറക്കം കെടുത്തുന്നു

By Staff

ഷാരൂഖിനെപ്പോലെ പ്രണയരംഗങ്ങള്‍ അതിമനോഹരമാക്കുന്ന നടന്മാര്‍ ബോളുവിഡില്‍ ഏറെയില്ല. ഷാരൂഖിന്റെ ചിലപ്രത്യേക മാനറിസങ്ങള്‍ എന്നും അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന പ്രണയചിങ്ങളുടെ വിജയത്തിന്‌ കാരണമാകാറുമുണ്ട്‌.

എന്നാല്‍ ഇപ്പോള്‍ കിം ഖാനെന്ന വിശേഷണമൊക്കെയായി താരരാജവായി ബോളിവുഡ് വാഴുമ്പോള്‍ പണ്ട്‌ കരിയറിന്റെ തുടക്കത്തില്‍ ചെയ്‌ത ഒരു ചിത്രത്തിലെ കിടപ്പറ രംഗങ്ങള്‍ ഷാരൂഖിന്റെ ഉറക്കം കെടുത്തുന്നു.

അന്ന്‌ സെന്‍സര്‍ബോര്‍ഡ്‌ കത്രികവച്ച രംഗങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ തീപോലെ പടരുകയാണ്‌. പതിനഞ്ചുവര്‍ഷം മുമ്പ്‌ അഭിനയിച്ച കേതന്‍ മേത്തയുടെ ചിത്രമായ 'മായ മേംസാബിലെ' രംഗങ്ങളാണ്‌ കിം ഖാന്റെ ഉറക്കം കെടുത്തുന്നത്‌.

ചിത്രത്തില്‍ നായികയായ ദീപ സാഹിയോടൊപ്പം ഇത്തിരി അതിരുവിട്ട രംഗങ്ങളിലാണത്രേ ഷാരൂഖ്‌ അന്ന്‌ അഭിനയിച്ചത്‌. ചിത്രത്തിലെ ഇത്തരം രംഗങ്ങളെ സെന്‍സര്‍ ബോര്‍ഡ്‌ വിമര്‍ശിച്ചിരുന്നു. മാത്രമല്ല അവയൊഴിവാക്കിയാണ്‌ ചിത്രത്തിന്‌ പ്രദര്‍ശനാനുമതി നല്‍കിയത്‌.

ചിത്രത്തിനുവേണ്ടിയെടുത്ത ചൂടന്‍ കിടപ്പറരംഗത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളു. എന്നാല്‍ അന്ന്‌ ചിത്രീകരിച്ച എല്ലാ ഭാഗങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പരക്കുകയാണ്‌. ഇതിനകം ഒട്ടേറെയാളുകള്‍ ഈ ഭാഗങ്ങള്‍ കണ്ടുകഴിഞ്ഞുവെന്നാണ്‌ സൂചന.

എവിടെനിന്നാണ്‌ ഈ ഭാഗങ്ങള്‍ പുറത്തായതെന്ന്‌ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കേതന്‍ മേത്തയുടെ ഭാര്യയായ ദീപ സാഹിയും പറയുന്നത്‌ എവിടെനിന്നാണ്‌ ഈ ഭാഗങ്ങള്‍ പുറത്തായതെന്ന്‌ അറിയില്ലെന്നാണ്‌. ചിത്രത്തിന്‌ വേണ്ടി ചിത്രീകരിച്ചതിലുമേറെ രംഗങ്ങള്‍ നെറ്റിലുള്ള വീഡിയോയിലുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

അന്ന്‌ പ്രദര്‍ശനത്തിന്‌ മുമ്പേ വെട്ടിക്കളഞ്ഞ രംഗങ്ങള്‍ വീണ്ടും ആര്‍ക്കെങ്കിലും കിട്ടുകയെന്നത്‌ സാധിക്കുന്ന കാര്യമല്ലെന്നാണ്‌ കേതന്‍ മേത്തയും പറയുന്നത്‌.

വിവാഹേതര ബന്ധത്തെകേന്ദ്രമാക്കിയുള്ള ഒരു കഥയായിരുന്നു 'മായാ മേംസാബി'ലേത്‌. ഷാരൂഖ്‌ ഖാനുള്‍പ്പെടെയുള്ള മൂന്ന്‌ പേരുമായി കിടപ്പറ പങ്കിടുന്ന ഒരു സ്‌ത്രീയായാണ്‌ ദീപ സാഹി അവതരിപ്പിച്ചത്‌.

വരും ദിവസങ്ങളില്‍ കൂടൂതല്‍ ചൂടോടെ ഈ സെക്‌സ്‌ വീഡിയോ ഇന്റര്‍നെറ്റില്‍ പരക്കുമെന്നും ഇത്‌ ഷാരൂഖിന്റെ ഉറക്കം കെടുത്തുകതന്നെചെയ്യുമെന്നുമാണ്‌ ബോളിവുഡില്‍ ചിലര്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X