twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശില്‍പയുടെ കമ്പനി പൊളിഞ്ഞു?

    By Nisha Bose
    |

    shilpa shetty
    കാശുണ്ടാക്കാന്‍ ശില്‍പ കണ്ടെത്തുന്ന വഴികള്‍ പലതാണ്. സിനിമ അതിലൊന്നു മാത്രം. എന്നാല്‍ ശില്‍പയ്ക്കിപ്പോള്‍ അത്ര നല്ലകാലമല്ലന്നാണ് സംസാരം. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ശില്‍പയുടെ ടീമായ രാജസ്ഥാന്‍ റോയല്‍സിനു വേണ്ട വിധം ശോഭിക്കാനായില്ല.

    ഇപ്പോഴിതാ ശില്‍പയുടെ പേരിലുള്ള അന്താരാഷ്ട്ര ഭക്ഷ്യ കമ്പനി പൊളിയുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരിയ്ക്കുന്നു. കഴിഞ്ഞ ആഗസ്തില്‍ കമ്പനിയില്‍ 33 ശതമാനം ഷെയറുള്ളതായി ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും അറിയിച്ചിരുന്നു. പിന്നീട് ദമ്പതിമാര്‍ 60 ലക്ഷം രൂപ ഈ കമ്പനിയിലേയ്ക്ക് നിക്ഷേപിയ്ക്കുകയും ചെയ്തിരുന്നു. ദുബായിലും ജോര്‍ദാനിലും ഷോപ്പിങ് മാളുകള്‍ തുടങ്ങാനും ശില്‍പ്പയ്ക്ക് പദ്ധതിയുണ്ടായിരുന്നു. വിവിധ തരം അച്ചാറുകള്‍, ചട്ണികള്‍ പായ്ക്ക് ചെയ്ത് വില്‍ക്കുന്ന രംഗത്തേയ്ക്കും ശില്‍പ്പയ്‌ക്കൊരു കണ്ണുണ്ടായിരുന്നു.

    ശില്‍പ്പയുടെ റസ്റ്റോറന്റ് ബിസിനസ്സ് നടത്തിയിരുന്ന ഗ്രൂപ്പ് ഒരു സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചതെയുള്ളൂ. ശില്‍പ വീണ്ടും വലിയൊരു തുക നിക്ഷേപിച്ചതിനെ തുടര്‍ന്ന് കുറേക്കാലം കൂടി കമ്പനി തട്ടിമുട്ടി മുന്നോട്ടു പോയെങ്കിലും രണ്ടു വര്‍ഷമായി കമ്പനിയുടെ നില പരുങ്ങലിലായിരുന്നു. ഇപ്പോള്‍ കമ്പനി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു എന്നാണറിവ്.

    എന്നാല്‍ താന്‍ കഴിഞ്ഞ ഡിസംബറില്‍ തന്നെ കമ്പനിയില്‍ നിന്നൊഴിവായതാണെന്നാണ് ശില്‍പ പറയുന്നത്. എന്തെങ്കിലും തുടങ്ങാനും താരം ആലോചിയ്ക്കുന്നുണ്ടത്രേ. എന്തായാലും കമ്പനിയില്‍ ജോലി ചെയ്യുന്ന 264 ജീവനക്കാരുടെ ഭാവി അവതാളത്തിലാണ്‌

    English summary
    Shilpa Shetty's international food company is in the doldrums. The group managing the business has filed for bankruptcy.Local press reports that the organisation has 264 employees working across 17 stores and takeaway sites, serving modern Indian cuisine. Their future is now uncertain.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X