ശില്‍പ ഷെട്ടി വിവാഹിതയായി

By Staff

Shilpa Raj Wedding
ബോളിവുഡ് താരം ശില്‍പ ഷെട്ടി വിവാഹിതയായി. ഞായറാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഖണ്ഡാലയില്‍ നടന്ന ചടങ്ങിലാണ് കാമുകന്‍ രാജ് കുന്ദ്ര ശില്‍പയ്ക്ക് താലി ചാര്‍ത്തിയത്.

ശില്‍പയുടെ സുഹൃത്ത് കിരണ്‍ ഭാമയുടെ ഖണ്ഡാലയിലെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. മംഗലാപുരത്തുകാരുടെ പരമ്പരാഗത രീതിയിലായിരുന്നു വിവാഹച്ചടങ്ങ്. ശില്‍പ മംഗലാപുരം സ്വദേശിയാണ്.

രാജ് പഞ്ചാബിയാണ്. അതിനാല്‍ത്തന്നെ ശനിയാഴ്ച പഞ്ചാബി അചാരമനുസരിച്ചുള്ള മൈലാഞ്ചിടിയീല്‍ ചടങ്ങും സംഗീതുമുണ്ടായിരുന്നു. വിവാഹത്തിന് വളരെക്കുറച്ചുപേര്‍മാത്രമാണ് പങ്കെടുത്തത്.

ബോളിവുഡില്‍ നിന്നും സണ്ണി ഡിയോള്‍, സുനില്‍ ഷെട്ടി, ജാക്കി ഭഗ്നാനി, വാസു ഭഗ്നാനി എന്നിവരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ പ്രവേശനമുണ്ടായിരുന്നില്ല.

താരങ്ങളെയെല്ലാം ക്ഷണിച്ചുകൊണ്ട് 24 മുംബൈയില്‍ റിസപ്ഷന്‍ നടത്തുന്നുണ്ട്. മുപ്പത്തിനാലു കാരിയായ ശില്‍പ സെലിബ്രിറ്റി ബിഗ് ബ്രദര്‍ ഷോയിലൂടെയാണ് ലോകപ്രശസ്തയായത്.

ലണ്ടനില്‍ ബിസിനസ് നടത്തുകയാണ് രാജ് കുന്ദ്ര. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളാണ് ശില്‍പയും കുന്ദ്രയും. ഇരുവരും ചേര്‍ന്ന് ലണ്ടനില്‍ ചെറിയ റസ്റ്റോറന്റുകളും നടത്തിവരുന്നുണ്ട്.

രാജിന് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. രാജിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ വഴിത്തിരിവാണെന്നാണ് ശില്‍പ പറയുന്നത്. രാജിന്റെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X