»   » ഋത്വികിന്റെ ഭാര്യയ്ക്ക് ഷാരൂഖിനെ ചുംബിയ്ക്കണം!

ഋത്വികിന്റെ ഭാര്യയ്ക്ക് ഷാരൂഖിനെ ചുംബിയ്ക്കണം!

Posted By:
Subscribe to Filmibeat Malayalam
 Hrithik and Suzanne
ബോളിവുഡിലെ താരങ്ങളെ കെട്ടിപ്പിടിക്കാനും ചുംബിക്കാനുമൊന്നും ആഗ്രഹിക്കാത്ത താരങ്ങളില്ല. ഇതില്‍ നടനെന്നോ നടിയെന്നോ ഉള്ള വ്യത്യാസമില്ല.

എന്നാല്‍ ഒരു പ്രമുഖ നടന്റെ ഭാര്യ മറ്റൊരു നടനെ ചുംബിക്കുമെന്ന് പറയുന്നത് കേട്ടാല്‍ ആരുമൊന്ന് അന്തിച്ചുപോകും. ഹൃത്വിക് റോഷന്റെ ഭാര്യ സൂസന്ന ഇത്തരത്തില്‍ ആളുകളെയാകെ അതിശയിപ്പിച്ചു കളഞ്ഞു.

സൂസന്നയുടെ ആഗ്രഹം എന്തെന്നല്ലേ ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനെയൊന്ന് ചുംബിക്കണം, അതും അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ത്തന്നെ. കോഫി വിത്ത് കരണ്‍ എന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് സൂസന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

സൂസന്നയും ഷാരൂഖിന്റെ ഭാര്യ ഗൗരിയും വലിയ സുഹൃത്തുക്കളാണ്. ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ച് വന്നപ്പോഴായിരുന്നു കരണ്‍ ഒരു ചോദ്യം തൊടുത്തത്.

ഒരു ദിവസം ഉറക്കമുണരുമ്പോള്‍ ഗൗരിഖാനായി മാറിയാല്‍ എന്തുചെയ്യുമെന്നായിരുന്നു കരണിന്റെ ചോദ്യം. ഒട്ടും താമസിയാതെ വന്നു സൂസന്നയുടെ ഉത്തരം ഉറക്കമെഴുന്നേറ്റയുടന്‍ അടുത്തുകിടക്കുന്ന ഷാരൂഖിന്റെ ചുണ്ടില്‍ അമര്‍ത്തിയൊന്നു ചുംബിക്കുമെന്നായിരുന്നു സൂസന്നയുടെ ഉത്തരം.

English summary
When Karan Johar asked Suzanne what she would do if she woke up as Gauri Khan, Suzanne showed her gift of the gab and said: ' I would quickly go and give Shahrukh a kiss on his lips'. This surely displays their comfort level,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X