അമീറിന്റെ ഗജിനി സ്റ്റൈല്‍ തരംഗം സൃഷ്ടിയ്‌ക്കുന്നു
തൊട്ടതെല്ലാം പൊന്നാക്കുന്ന താരമെന്ന് വേണമെങ്കില്‍ അമീറിനെ വിശേഷിപ്പിയ്‌ക്കാം. അമീര്‍ സംവിധാനം ചെയ്യുകയും അഭിനിയിക്കുകയും ചെയ്‌ത താരെ സമീന്‍ പറിന്റെ കോലാഹലങ്ങള്‍ അടങ്ങി വരുന്നതെയുള്ളൂ.
ഇപ്പോഴിതാ താരം വീണ്ടും ബോളിവുഡ് ഇളക്കി മറിയ്‌ക്കുന്നു. തന്റെ നാല്‌പത്തി മൂന്നാം പിറന്നാള്‍ ആഘോഷിയ്ക്കാനെത്തിയ അമീറിന്റെ രൂപം കണ്ടാണ് ബോളിവുഡ് ഇത്തവണ ഞെട്ടിയത്.
തന്റെ പുതിയ ചിത്രമായ ഗജിനിയിലെ ഹെയര്‍ സ്റ്റെയിലിലാണ് അമീര്‍ പ്രത്യക്ഷപ്പെട്ടത്. മുടി പറ്റെ കുറച്ച് രണ്ടു മൂന്ന് വരകള്‍ മുടിയ്‌ക്കിടെയില്‍ കാണാവുന്ന രീതിയിലാണ് അമീറിന്റെ പുതി ഹെയര്‍ സ്‌റ്റൈല്‍.
മുമ്പ് പല ചിത്രങ്ങള്‍ക്കു വേണ്ടിയും അമീര്‍ തലമുടി പല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഗജിനി സ്റ്റെല്‍ യൂവാക്കളെ കൂടുതല്‍ ആകര്‍ഷിയ്‌ക്കുകയാണ്.
പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ 90 കോടി രൂപയോളം വാരിയ ഗജിനി ഹിന്ദി സിനിമാ ലോകത്ത് പുതിയ ചരിത്രം സൃഷ്ടിയ്‌ക്കുമെന്നാണ് അമീര്‍ കരുതുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications