»   » അസിനെ വലച്ച നടന്‍

അസിനെ വലച്ച നടന്‍

Posted By:
Subscribe to Filmibeat Malayalam
Asin
മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തി വിജയം കൊയ്ത അസിന്‍ തോട്ടുങ്കല്‍ സാധാരണയായി തന്നെ പറ്റി ഗോസിപ്പുകളുണ്ടാവുമ്പോള്‍ ശക്തമായി പ്രതികരിയ്ക്കാറുണ്ട്. സല്‍മാനും താനും പ്രണയത്തിലാണെന്ന വാര്‍ത്ത വന്നപ്പോഴും നെയ്ല്‍ നിധിന്‍ മുകേഷുമായി പിരിഞ്ഞുവെന്ന വാര്‍ത്ത വന്നപ്പോഴും അതിനെതിരെ അസിന്‍ രംഗത്തുവന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അസിനോടുള്ള ആരാധന തലയ്ക്ക് പിടിച്ചിരിക്കുന്നത് നടന്‍ കമല്‍ ആര്‍ ഖാനാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ അസിനെ പുകഴ്ത്തുകയാണ് ഇപ്പോള്‍ ഈ നടന്റെ പ്രധാന പരിപാടി.

ഓരോ ദിവസവും രാവിലെ നടന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സെറ്റിലൂടെ അസിനൊരു കിസ് നല്‍കുന്നു. എന്നും ഗുഡ് നൈറ്റ് പറയാനും കമല്‍ മറക്കാറില്ല. ഇതിനിടയില്‍ ചില പോസ്റ്റുകളും അസിന്‍ സെക്‌സിയാണ്, സ്വീറ്റ് ആണ് ഇങ്ങനെ പോവുന്നു കാര്യങ്ങള്‍.

അസിന്‍ നടി സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങില്‍ അത്ര സജീവമല്ല. നടന്റെ വിക്രിയകള്‍ കണ്ട തന്റെ കൂട്ടുകാരികള്‍ വിളിച്ചു പറഞ്ഞപ്പോഴാണത്രേ അസിന്‍ ഇക്കാര്യം അറിയുന്നത്. എന്തായാലും അസിന്റെ ശ്രദ്ധ നേടാനുള്ള നടന്റെ പരാക്രമം ഫലം കണ്ടുവെന്ന് ചുരുക്കം. എന്നാല്‍ നടി ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ല. ഇത് അവഗണിക്കപ്പെടേണ്ട ഒരു വിഷയമാണെന്നാണ് അസിന്‍ കരുതുന്നതത്രേ.

English summary
Asin has a new man in her life. Unfortunately, it is KRK! Says a source close to the actress, "Asin is amused and flattered at the consistent attention showered on her by Kamaal R Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X