»   » ഐശ്വര്യ അസിന്റെ റോള്‍ മോഡല്‍

ഐശ്വര്യ അസിന്റെ റോള്‍ മോഡല്‍

Posted By:
Subscribe to Filmibeat Malayalam
Asin
തെന്നിന്ത്യന്‍ താര സുന്ദരി അസില്‍ തോട്ടുങ്കല്‍ ബോളിവുഡിലെ മുന്‍നിരനായികമാരിലൊരാളായി മാറിക്കഴിഞ്ഞു. റെഡി എന്ന വിജയ ചിത്രത്തിന് ശേഷം അസിന് ബോളിവുഡില്‍ കൈനിറയെ അവസരങ്ങളാണ്.

എങ്കിലും അസിന്‍ അതുകൊണ്ടൊന്നും തൃപ്തയല്ല. തനിയ്്ക്ക് ഐശ്വര്യ റായിയെ പോലെ ആകണമെന്നാണ് അസിന്റെ മോഹം. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അസിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഐശ്വര്യ ഭാഗ്യമുള്ള നടിയാണ്. ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ തമിഴ്, ബംഗാളി ചിത്രങ്ങളിലും തിളങ്ങാന്‍ അവര്‍ക്കു കഴിഞ്ഞു. ഇതിന് പുറമേ അവര്‍ ഒരു ഇന്റര്‍ നാഷ്ണല്‍ ബ്രാന്‍ഡ് അംബാസിഡറാണ്. ഹോളിവുഡ് ചിത്രങ്ങളിലഭിനയിക്കാനുള്ള അവസരവും ഐശ്വര്യയെ തേടിയെത്തി. ഐശ്വര്യയെ പോലെ തന്നെ ഈ നേട്ടങ്ങളൊക്കെ തനിയ്ക്കും സ്വന്തമാക്കണമെന്നാണ് ഈ മലയാളി സുന്ദരിയുടെ മോഹം.

English summary
In a recent interview, Asin said that she wants to be like Aishwarya Rai. Asin says the senior actress has always been one of the frontrunners, despite being in the race for so long. Moreover she is a pan - Indian actress who has done films in Tamil, Hindi, and Bengali. In addition to this she is an international brand ambassador and has also acted in Hollywood projects with some of the biggest names in the business.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam