twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബച്ചന്‍ സിനിമ നിയമക്കുരുക്കില്‍

    By Staff
    |

    ചിത്രീകരണം നടന്നു കൊണ്ടിരിയ്‌ക്കുന്ന ബച്ചന്‍ സിനിമയായ ഷൂബൈറ്റിന്റെ അവകാശത്തെ ചൊല്ലി വമ്പന്‍ ബാനര്‍ കമ്പനികള്‍ തമ്മില്‍ തര്‍ക്കം.

    ഷൂബൈറ്റിന്റെ നിര്‍മാതാക്കളായ യുടിവി മോഷന്‍ പിക്‌ചേഴ്‌സിനെതിരെ പെര്‍സെപ്‌റ്റ്‌ പിക്‌ചര്‍ കമ്പനിയാണ്‌ കേസുമായി രംഗത്തെത്തിയിരിക്കുന്നത്‌.

    പെര്‍സെപ്‌റ്റ്‌ കമ്പനി ഷൂബൈറ്റിന്റെ അതെ തിരക്കഥയില്‍ ജോണിവാക്കര്‍ എന്ന ചിത്രം നിര്‍മ്മിയ്‌ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ചിത്രം രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും കമ്പനി നല്‌കിയ ഹര്‍ജിയില്‍ പറയുന്നു.

    ഹര്‍ജി സ്വീകരിച്ച കോടതി ഷൂബൈറ്റിന്റെ ചിത്രീകരണം ആഗസ്‌റ്റ്‌ 3 വരെ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ടുണ്ട്‌. ഇരുചിത്രങ്ങളുടെയും തിരക്കഥയില്‍ സാമ്യതകളുണ്ടെന്നും ഇത്‌ യാദൃശ്ചികമാകാന്‍ സാധ്യതയില്ലെന്നും കോടതി പറഞ്ഞു.

    നേരത്തെ പെര്‍സെപ്‌റ്റ്‌ ജോണിവാക്കറുടെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ അമിതാഭ്‌ ബച്ചനെ സമീപിച്ച്‌ ടോക്കണ്‍ പണം നല്‌കിയിരുന്നു. എന്നാല്‍ ബച്ചന്‍ പണം തിരികെ നല്‌കി ചിത്രത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന്‌ സിനിമ നിര്‍മ്മിയ്‌ക്കുന്നത്‌ പെര്‍സെപ്‌റ്റ്‌ താത്‌കാലികമായി നിര്‍ത്തിവെച്ചിരുന്നു.

    ഇരുചിത്രങ്ങളിലേയും ബച്ചന്റെ കഥാപാത്രങ്ങളുടെ പേരുകള്‍ പോലും ഒന്നാണെന്ന്‌ കോടതി കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ കോടതി നോട്ടീസൊന്നും തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ യുടിവി വക്താക്കള്‍ അറിയിച്ചു.

    അമിതാഭും സരികയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഷൂബൈറ്റിന്റെ 60 ശതമാനം ഷൂട്ടിംഗ്‌ പൂര്‍ത്തിയായിരിക്കെയാണ്‌ പുതിയ പ്രതിസന്ധി ഉടലെടുത്തിരിയ്‌ക്കുന്നത്‌. ഇതാദ്യമായല്ല പെര്‍സെപ്‌റ്റ്‌ കമ്പനിയും ബച്ചനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്‌. നേരത്തെ റിലയന്‍സുമായി ബച്ചന്‍ കരാര്‍ ഒപ്പിട്ടതിനെ പെര്‍സെപ്‌റ്റ്‌ ചോദ്യം ചെയ്‌തിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X