»   » ഐശ്വര്യ ഫാന്‍സിന് രോഷം

ഐശ്വര്യ ഫാന്‍സിന് രോഷം

Posted By:
Subscribe to Filmibeat Malayalam
Russell Peter and Aishwaria
ബോളിവുഡ് സിനിമകളെയും നടി ഐശ്വര്യ റായിയെയും വിമര്‍ശിച്ച ഇന്ത്യന്‍ വംശജനും കാനേഡിയന്‍ കോമഡിതാരവുമായ റസല്‍ പീറ്റേഴ്‌സിനെതിരെ ഐശ്വര്യ ഫാന്‍സ് രംഗത്ത്

ഐശ്വര്യ റായിക്ക് സൗന്ദര്യമുണ്ടെന്നും എന്നാല്‍ അഭിനയിക്കാനറയില്ലെന്നുമായിരുന്നു റസല്‍ പീറ്റേഴ്‌സിന്റെ ഡയലോഗാണ് ആഷിന്റെ ആരാധകരെ ചൊടിപ്പിച്ചത്. ബോളിവുഡില്‍ വെറും ചവറു സിനിമകളാണുള്ളതെന്നും റസല്‍ പറഞ്ഞിരുന്നു. ഒരു സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട് മുംബൈയിലെത്തിയതിനിടെയാണ് റസല്‍ ഇന്ത്യക്കാരുടെ പ്രിയതാരത്തിനെതിരെ നിശിതവിമര്‍ശനമഴിച്ചുവിട്ടത്.

രൂക്ഷമായ വിമര്‍ശനങ്ങളാണ് മുന്‍ ലോകസുന്ദരിയ്‌ക്കെതിരെ റസല്‍ നടത്തിയത്. 37ലെത്തിയ ഐശ്വര്യ കരിയറില്‍ കാര്യമായ പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ല. അവര്‍ ഗര്‍ഭിണിയായതില്‍ ഇനിയും ബോറായ വേഷങ്ങള്‍ ചെയ്യുന്നതിനു പകരം െവീട്ടിലിരിക്കുമല്ലോ എന്നും റസല്‍ പറഞ്ഞിരുന്നു. ഐശ്വര്യ ഗര്‍ഭിണിയായതില്‍ അഭിഷേക് ബച്ചന് അഭിനന്ദനമറിയിക്കാനും കനേഡിയന്‍ താരം മറന്നില്ല. ഇതിനിടെ താന്‍ ബോളിവുഡ് സിനിമകള്‍ കാണാറില്ലെന്നും റസല്‍ വെടിപൊട്ടിച്ചിരുന്നു.

റസലിനെതിരെ രംഗത്തെത്തിയ ഐശ്വര്യയുടെ ആരാധകര്‍ സോഷ്യല്‍ നെറ്റ വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തുന്നത്. ബോളിവുഡ് സിനിമകള്‍ കാണാറില്ലെന്നു പറഞ്ഞ റസല്‍ ഐശ്വര്യയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തിയെന്നാണ് അവരുടെ ചോദ്യം.

റെയിന്‍ കോട്ട്, ഛോക്കര്‍ ബാലി, ഗുസാരിഷ്, പ്രവോക്ഡ് എന്നീ ചി്രതങ്ങള്‍ കണ്ട ശേഷം ഐശ്വര്യയുടെ പ്രകടനത്തെ വിലയിരുത്തണമെന്നും രോഷാകുലരായി ഫാന്‍സിന്റെ പോസ്റ്റുകളിലുണ്ട്. ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇത്തരം വിമര്‍ശനങ്ങളെന്നും ആരാധകരുടെ കമന്റുകളിലുണ്ട്.

English summary
Fans of actors Aishwarya Rai-Bachchan and Aamir Khan are reportedly up in arms against actor Akshay Kumar for failing to rein in Indo-Canadian comedian Russell Peters who has gone ahead and allegedly ‘insulted’ them.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam