ബോളിവുഡില്‍ പുരുഷമേധാവിത്തമാണെന്ന് ബിപാഷ
ബോളിവുഡില്‍ ശക്തമായ പുരുഷമേധാവിത്തമാണ് നിലനില്‍ക്കുന്നതെന്ന് ബോളിവുഡ് താരം ബിപാഷ ബസു. നടികള്‍ ഏറെ ശ്രദ്ധാപൂര്‍വ്വം വേണം അവരുടെ തൊഴില്‍പരമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനെന്നും ബിപാഷ നിര്‍ദ്ദേശിക്കുന്നു.
ബോളിവുഡ് എന്നാല്‍ പുരുഷന്മാരുടെ ഒരു വ്യവസായ മേഖലായാണ്. ഈ അവസ്ഥ മാറാന്‍ പോകുന്നില്ല. അവിടെ സ്‌ത്രീകള്‍ നിലപാട് വ്യക്തമാക്കിയിട്ട് പ്രത്യേകിച്ചൊരു കാര്യവുമില്ല- ബിപാഷ പറഞ്ഞു.
പ്രണയബന്ധമുള്ള നടിമാര്‍ക്ക് ബോളിവുഡില്‍ പരിമിതമായ സാധ്യതകള്‍ മാത്രമേയുള്ളു. ഇവര്‍ക്ക് കിട്ടുന്ന ഓഫറുകള്‍ക്ക് പിന്നില്‍ പ്രത്യക്ഷമായും അല്ലാതെയും സ്വകാര്യ ജീവിതം വലിയൊരു പങ്കുവഹിക്കും. നിങ്ങള്‍ ഏതെങ്കിലുമൊരു ബന്ധത്തില്‍ അകപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സാധ്യതകള്‍ക്ക് പരിമിതികളുണ്ടാകും- താരം പറയുന്നു.
കത്രീന കൈഫ്, ദീപിക പദുകോണ്‍ , കരീന കപൂര്‍ തുടങ്ങിയ നടിമാരുമായി ശത്രുതയുണ്ടെന്ന് കേള്‍ക്കുന്നല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊക്കെ നമ്മുടെ മുന്നിലിരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. ഏതെങ്കിലുമൊരാള്‍ സൗഹൃദം നടിച്ച് എന്നോട് പെരുമാറിയാല്‍ ഞാന്‍ തിരിച്ചും അങ്ങനെതന്നെ പെരുമാറും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
ബിപാഷയുടെ ചിത്രങ്ങള്‍
![]()


Click it and Unblock the Notifications