»   » ലഫംങ്കെ പരിന്തെ വിജയ് ചിത്രത്തിന്റെ കോപ്പിയടി?

ലഫംങ്കെ പരിന്തെ വിജയ് ചിത്രത്തിന്റെ കോപ്പിയടി?

Posted By:
Subscribe to Filmibeat Malayalam
Lafenge Parindey
നീല്‍ നിധിനും ദീപിക പദുകോണും ഒന്നിയ്ക്കുന്ന ലഫംങ്കെ പരിന്തെയ്ക്ക് മികച്ച ചിത്രമെന്ന് പേര് നേടിയെങ്കിലും ബോക്സ് ഓഫീസില്‍ കിതയ്ക്കുകയാണ്. മെട്രോ മള്‍ട്ടിപ്ലക്സുകളില്‍ ചിത്രത്തിന് അന്പത് ശതമാനത്തില്‍ താഴെ കളക്ഷന്‍ മാത്രമാണ് വരുന്നത്. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴിതാ ഒരു കോപ്പിയടി വിവാദത്തിലും പെട്ടിരിയ്ക്കുകയാണ്.

അന്ധയായ യുവതിയുടെയും അവളെ സ്‌നേഹിയ്ക്കുന്ന ചെറുപ്പക്കാരന്റെയും കഥ പറയുന്ന ചിത്രം തമിഴില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ആക്ഷേപം.

വിജയ്-സിമ്രാന്‍ ജോഡികളെ ഒന്നിപ്പിച്ച് സംവിധായകന്‍ ഏഴില്‍ 1999ല്‍ പുറത്തിറക്കിയ തുള്ളാതെ മനവും തുള്ളും(ടിഎംടി) എന്ന സൂപ്പര്‍ഹിറ്റിനോടുള്ള സാദൃശ്യമാണ് ഇങ്ങനെയൊരു ആരോപണത്തിന് വഴിതെളിച്ചിരിയ്ക്കുന്നത്. ആഗസ്റ്റ് 20ന് തിയറ്ററുകളിലെത്തിയ ലഫംങ്കെ പരിന്തെയും ടിഎംടിയും തമ്മില്‍ അത്രയധികം സാദൃശ്യമുണ്ടെന്നാണ് പലരും പറയുന്നത്.

ദീപിക പദുകോണ്‍ അന്ധയായി അഭിനയിക്കുന്ന ചിത്രത്തില്‍ നീല്‍ നിധിനാണ് കാമുകന്റെ വേഷം അവതരിപ്പിയ്ക്കുന്നത്. ചേരിയുടെ പശ്ചാത്തലത്തലമാക്കിയാണ് രണ്ട് സിനിമകളും ഒരുക്കിയിരിക്കുന്നത്. അന്ധയായ യുവതിയെ പ്രണയിക്കുന്ന യുവാവ്, കാഴ്ചശക്തി ലഭിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന നായിക.ഇതെല്ലാമാണ്രണ്ടു സിനിമകളുടെയും പ്രധാന സാമ്യതകള്‍.

വിജയ് ചിത്രത്തിലെ പ്രധാന ആകര്‍ഷണമായ പ്രണയം ഇപ്പോഴത്തെ കാലത്തിനനുസരിച്ച് ചില മാറ്റങ്ങളോടെ ലഫേങ്കെ പരീന്തെയിലേക്ക് പകര്‍ത്തിയിട്ടുണ്ടെന്ന് രണ്ട് സിനിമകളും കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam