കത്രീനയുടെയും പ്രിയങ്കയുടെയും വീടുകളില്‍ റെയ്ഡ്

നികുതി വെട്ടിപ്പ് നടത്തിയതായ സംശയത്തെ തുടര്‍ന്നാണ് റെയ്‌ഡെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോളിവുഡിലും, രാജ്യാന്തര തലത്തിലും നിരവധി പരസ്യ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരും, വിദേശ രാജ്യങ്ങളില്‍ നിരവധി പരിപാടികളും അവതരിപ്പിക്കാറുള്ള ഇരുവര്‍ക്കും കോടിക്കണക്കിന് രൂപയാണ് ഇതുവഴി വരുമാനമായി ലഭിയ്ക്കുന്നത്.
ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയിട്ടും ഇരുവരും കണക്കുകള്‍ സമര്‍പ്പിക്കാന്‍ കൂട്ടാക്കാതിരുന്നതും റെയ്ഡിന് കാരണമായിതായി പറയപ്പെടുന്നു.
വീടുകള്‍ക്കൊപ്പം നടിമാരുടെ ഓഫീസുകളിലും റെയിഡ് നടക്കുന്നുണ്ട്. ഇരുവരുടെയും മാനേജര്‍മാരെ ചോദ്യം ചെയ്യുമെന്നും ഐടി വൃത്തങ്ങള്‍ പറഞ്ഞു.


Click it and Unblock the Notifications











