കാമസൂത്ര തന്നത് അശ്ലീല താരമെന്ന പദവി: ഇന്ദിര വര്‍മ്മ

By Super

ഇന്ദിരാ വര്‍മ്മയെ ഓര്‍ക്കുന്നില്ലേ? അഭിനയജീവിതത്തിന്‍റെ തുടക്കത്തില്‍ത്തന്നെ എന്തും തുറന്നുകാട്ടാന്‍ മടിയില്ലാത്ത താരമെന്ന പേരുലഭിച്ച സുന്ദരി. മീരാനായരുടെകാമസൂത്ര എന്ന ചിത്രത്തീലൂടെയാണ് അശ്ലീല താരമെന്ന ദുഷ്പേര് ഇന്ദിരയ്ക്ക് ലഭിച്ചത്.

കാമസൂത്രയിലേത് തകര്‍പ്പന്‍ പ്രകടനമായിരുന്നെങ്കിലും ഇപ്പോള്‍ ഇന്ദിര അന്നത്തെ പ്രവൃത്തിയെ പഴിയ്ക്കുകയാണ്. മീരാ നായരുടെ 'കാമ സൂത്ര : എ ടെയ്‌ല്‍ ഓഫ് ലൌ"വില്‍ അഭിനയിച്ചത് തനിക്ക് അശ്ലീല നടി എന്ന പേര് ചാര്‍ത്തി തന്നു എന്നാണ് ഇന്ദിര അടുത്തിടെ യുകെയിലെ ടെലിഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാതിപ്പെട്ടത്.

തന്‍റെ ആദ്യ ചിത്രത്തിലെ റോളിനെ കുറിച്ച് മീര വ്യക്തമായ ധാരണകളൊന്നും തന്നിരുന്നില്ലെന്നും അതുകൊണ്ടാണ് അന്ന് അത്തരം ഒരു ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്നതെന്നും ഇന്ദിര‍ പറയുന്നു.

ചിത്രത്തിനു വേണ്ടി കരാര്‍ ഒപ്പിടുമ്പോള്‍ നഗ്നത ഒരു ആവശ്യമായി ഉന്നയിച്ചിരുന്നില്ലെന്നും ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ പോലും കാമസൂത്ര എന്ന പേര് ചിത്രത്തിന് ഇട്ടിരുന്നില്ല എന്നും ഇന്ദിര പറയുന്നു.

ഇന്ദിരയോട് അഭിനയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ' ദെ മേക്ക് ലൌ" എന്നായിരുന്നത്രേ തിരക്കഥയില്‍ ചിത്രത്തിന്‍റെ പേര് രേഖപ്പെടുത്തിയിരുന്നത്

ഈ പേരിലുള്ള ഒരു ചിത്രത്തിനു വേണ്ടി നഗ്നയാവേണ്ടി വരുമെന്ന് തുടക്കക്കാരിയായ എനിയ്ക്ക് അറിയില്ലായിരുന്നു. സിനിമയില്‍ നഗ്നയാവേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് കരഞ്ഞിട്ടുണ്ട്.നഗ്നയാവുകയല്ലേ വേണ്ടുവെന്നും മറ്റൊന്നും ചെയ്യേണ്ടല്ലോയെന്നും പറഞ്ഞ് വീട്ടുകാര്‍ ആശ്വസിപ്പിക്കുകയായിരുന്നു- ഇന്ദിര വേദനയോടെ പറയുന്നു.

ചിത്രം ശ്രദ്ധിക്കപ്പെടുകയും പിന്നീട് പല നല്ല വേഷങ്ങള്‍ കിട്ടുകയും ചെയ്തെങ്കിലും കാമസൂത്ര തന്ന ഇമേജ് തനിക്ക് വിനയായി എന്ന് പറയാന്‍ ഇന്ദിര മടിക്കുന്നില്ല. പിന്നീട് 'ബ്രൈഡ് ആന്‍ഡ് പ്രെജുഡിസ്", 'ജിന്ന", എന്നീ സിനിമകളിലും ബിബിസി/എച്ച്‌ബി‌ഒയുടെ റോം എന്ന ടെലിവിഷന്‍ പരമ്പരയിലും ഇന്ദിര ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

ഇപ്പോള്‍ ബ്രിട്ടീഷ് തിയററ്റിക്കല്‍ പ്രൊഡക്ഷനായ ദി വെര്‍ടിക്കല്‍ ഹവേസിന്‍റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന ഇന്ദിരയുടെ പിതാവ് ഇന്ത്യക്കാരനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X