സെക്സി കത്രീന തന്നെ പക്ഷേ...
ലോകത്തേറ്റവും മികച്ച സെക്‌സി പട്ടം സ്വന്തമാക്കിയ താരറാണിയ്‌ക്ക് ബി-ടൗണിലെ ആകര്‍ഷീണയതയുള്ള വനിതയെന്ന പദവി അത്ര വലിയ സംഭവമൊന്നുമല്ല.
ഹോളിവുഡ് സുന്ദരിമാരായ ആഞ്‌ജലീനയെയും പെനലോപിനെയുമൊക്കെ കടത്തിവെട്ടിയാണ് ലോകത്തേറ്റവും മികച്ച സെക്‌സി പട്ടം കത്രീന നേരത്തെ കൈപ്പിടിയിലൊതുക്കിയത്.
അപ്പോള്‍ പിന്നെ ബോളിവുഡിലെ സുന്ദരിമാരെ പിന്നിലാക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ലല്ലോ, എന്നാല്‍ ഈയിടെ ഒരു മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെ പക്ഷെ ക്യാറ്റ്‌സിനെ സ്വല്‌പം ഞെട്ടിച്ചിരിയ്‌ക്കുകയാണ്.
സര്‍വെയില്‍ ബോളിവുഡിലെ മികച്ച സെക്‌സി പദവി കത്രീന സ്വന്തമാക്കിയിരുന്നു. മാദക റാണി ബിപാഷയെയും കരീനയെയും പ്രിയങ്കയെയും എന്തിന് സെക്‌സ് ബോംബ് മല്ലികാ ഷെരാവത്തിനെ വരെ വമ്പന്‍ മാര്‍ജിനിലാണ് ക്യാറ്റ്‌സ് പിന്നിലാക്കിയത്.
കത്രീന ഹോളിവുഡില്‍ കൂടി ഒരു കൈനോക്കണമെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബോണ്ട് ചിത്രങ്ങളില്‍ നായികയാകാന്‍ സെക്‌സി ക്യാറ്റ്‌സ് കൊള്ളില്ലെന്നാണ് സര്‍വെയില്‍ പങ്കെടുത്തവരുടെ അഭിപ്രായം.
ഇതിന് വേണ്ടി അവര്‍ കണ്ടുവെച്ചത് സെക്‌സ് ബോംബ് മല്ലികയെയാണ്. ബോണ്ട് നായികമാര്‍ കുറച്ചധികം നമ്പറുകള്‍ കാണിയ്‌ക്കേണ്ടതിനാല്‍ മല്ലികയാണ് ഇതിന് കൂടുതല്‍ ചേരുകയെന്നാണ് ഇവരുടെ പക്ഷം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
കത്രീനയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications