»   » നഗ്ന രംഗത്തിലഭിനയിച്ച നടിയ്ക്ക് ചീത്തവിളി

നഗ്ന രംഗത്തിലഭിനയിച്ച നടിയ്ക്ക് ചീത്തവിളി

Posted By:
Subscribe to Filmibeat Malayalam
Nandana Sen
കേതന്‍മേത്തയുടെ ബോളിവുഡ് ചിത്രം രംഗ് രസിയയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിന് നടി നന്ദന സെന്നിന് ചീത്തവിളി. കേറ്റ് വിന്‍സ്ലറ്റ് നഗ്നയായി അഭിനയിച്ചാല്‍ കുഴപ്പമില്ല. എന്നാല്‍ ഇന്ത്യയില്‍ ഒരു നടി നഗ്നയായി അഭിനയിക്കുമ്പോഴാണ് വിവാദമുണ്ടാകുന്നതെന്ന് നടി പ്രതികരിച്ചു. നഗ്നയായി അഭിനയിക്കുന്നത് കൊണ്ട് എന്താണു കുഴപ്പമെന്നാണ് നന്ദനയുടെ ചോദ്യം.

സുന്ദരികളായ മോഡലുകളുമായി വിഖ്യാത ചിത്രകാരന്‍ രവിവര്‍മ്മയ്ക്കുണ്ടായിരുന്ന അടുപ്പമാണ് ചിത്രത്തിന്റെ പ്രമേയം. സുഗന്ധ എന്ന സ്ത്രീയും രവിവര്‍മ്മയും തമ്മിലുണ്ടായിരുന്ന അടുപ്പത്തെ പറ്റിയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നു. സുഗന്ധയായാണ് നന്ദന വേഷമിട്ടിരിക്കുന്നത്.

മറാത്തി എഴുത്തുകാരനായ രഞ്ജിത് ദേശായിയുടെ നോവലിനെ ആധാരമാക്കിയാണ് കേതന്‍ മേത്ത രംഗ് രസിയ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശനം വിവാദമായിരുന്നു. ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ രണ്‍ദീപ് ഹൂഡയാണ് രംഗ് രസിയയില്‍ രാജാരവിവര്‍മയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

English summary

 Indian actress Nandana Sen recently received hate mail in regards to a nude scene in the drama, “Rang Rasiya,” where she plays the character of a muse for 19th century painter Raja Ravi Varma.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam