ആഞ്ജലീനയില്‍ ദ്രൗപതിയെ കണ്ട് പ്രകാശ് ഝാ

മഹാഭാരതത്തില്‍ നിന്നും ദ്രൗപതിയെന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്താന്‍ ഝാ ചലച്ചിത്രമാക്കുന്നത്, സ്ത്രീത്വത്തിന്റെ ഏറ്റവും ഔന്നത്യമുള്ള കഥാപാത്രമാണ് ദ്രൗപതിയെന്നാണ് ഝാ പറയുന്നത്.
ആദ്യം ദ്രൗപതിയായി അദ്ദേഹം മനസ്സില്‍ കണ്ടത് മാധുരി ദീക്ഷിതിനെയായിരുന്നു. എന്നാല്‍ പീന്നീട് ഈ സംരംഭം ഒരു അന്താരാഷ്ട്ര ചലച്ചിത്രമായി മാറ്റാന്‍ അദ്ദേഹം തീരുമാനിച്ചു, അതിനൊപ്പം തന്നെ ആഞ്ജലീനയെ ദ്രൗപതിയാക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ രാജ്‌നീതിയെന്ന ചിത്രത്തിന്റെ വിജയമാണ് ഇത്തരമൊരു വലിയ സംരംഭത്തിനുള്ള ആത്മവിശ്വാസം പ്രകാശ് ഝായ്ക്കു നല്‍കിയത്.
ഇതിനിടെ ഋതുപര്‍ണഘോഷ് ബിപാഷ ബസുവിനെ ദ്രൗപതി വേഷത്തില്‍ അവതരിപ്പിച്ച് ചിത്രമെടുക്കാന്‍ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications