»   » ദീപികയും രണ്‍ബീറും വീണ്ടും

ദീപികയും രണ്‍ബീറും വീണ്ടും

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ഇന്നലെകളിലെ പ്രണയജോഡികള്‍ ദീപിക പദുകോണും രണ്‍ബീറും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിയ്ക്കുന്നു. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദീപികയും രണ്‍ബീറും ഒന്നിയ്ക്കുന്നത്.

രണ്‍ബീര്‍ നായകനായ വേക്ക് അപ് സിഡിന്റെ സംവിധായകനാണ് അയന്‍. പുതിയ സിനിമയില്‍ നായകനാവാമെന്ന് രണ്‍ബീര്‍ നേരത്തെ തന്നെ സമ്മതിച്ചുവെന്ന് അയന്‍ പറയുന്നു. ദിപീകയും വൈകാതെ സമ്മതം മൂളുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

രണ്‍ബീറിന്റെ ആദ്യചിത്രമായ ബച്ച്‌നാ എ ഹസീനയില്‍ നായികയായതിന് പിന്നാലെയാണ് ഇവര്‍ പ്രണയത്തിലായത്. രണ്ട് വര്‍ഷത്തെ കൊടുമ്പിരി കൊണ്ട പ്രണയത്തിന് ശേഷം 2010ലാണ് ഇവര്‍ ഗുഡ്‌ബൈ പറഞ്ഞത്.

English summary
Deepika Padukone and Ranbir Kapoor might soon be back together - on-screen that is!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam