പോരിന്റെ രഹസ്യം ഷാരൂഖ് വെളിപ്പെടുത്തുന്നു
ബോളിവുഡിലെ ഖാന്‍ പോര് ഇതിനകം തന്നെ മാധ്യമശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ വാര്‍ത്തകളും മറ്റും വന്നിട്ടും യുദ്ധമുഖത്തുള്ള ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഇതേവരെ ഇതിനെക്കുറിച്ച് കാര്യമായ പര്യപ്രസ്‌താവനകളൊന്നും നടത്തിയിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ നിജസ്ഥിതിവെളിപ്പെടുത്തിക്കൊണ്ട് സാക്ഷാല്‍ കിങ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നു. കത്രീന കൈഫിന്റെ പിറന്നാല്‍ വിരുന്നില്‍വച്ചാണ് ഖാന്‍മാര്‍ തമ്മില്‍ ഉടക്കിയത്.
ഇരുവരും അവതരിപ്പിക്കുന്ന രണ്ട് ടിവി പരിപാടികളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വഴക്കിനിടയാക്കിയതെന്നും അതല്ല പാര്‍ട്ടിയ്‌ക്കിടെ ഷാരൂഖ് ഐശ്വര്യയെന്ന പേര് ഉച്ചരിച്ചത് ഇഷ്ടപ്പെടാഞ്ഞ് സല്‍മാന്‍ വഴക്കിടുകയായിരുന്നുവെന്നുമൊക്കെയാണ് കിംവതന്തികള്‍ പരന്നത്.
എന്നാല്‍ ഇതല്ല പ്രശ്‌നമെന്നാണ് ഷാരൂഖ് പറയുന്നത്. സ്വന്തം നിര്‍മ്മാണക്കമ്പനിയായ മേ ഓര്‍ മിസ്സിസ് ഖന്ന എന്ന ചിത്രത്തിലേയ്‌ക്കായി സല്‍മാന്‍ ഷാരൂഖിനെ ക്ഷണിച്ചിരുന്നുവത്രേ. എന്നാല്‍ ചില തിരക്കുകള്‍ കാരണം ഈ ക്ഷണം സ്വീകരിക്കാന്‍ ഷാരൂഖിന് കഴിയാതെ പോയി.
എന്നാല്‍ ഓം ശാന്തി ഓമില്‍ മുഖം കാണിയ്‌ക്കാന്‍ തയ്യാറായ സല്‍മാന് ഷാരൂഖിന്റെ ഈ വീഴ്‌ച വല്ലാത്ത ഒരുഷോക്കാണത്രേ നല്‍കിയത്. ഇതില്‍ പ്രകോപിതനായ സല്ലു ഷാരൂഖിന് നേരെ ക്ഷുഭിതനായി സംസാരിക്കുകയായിരുന്നുവത്രേ.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications