»   » ശില്‍പയ്ക്ക് സമ്മാനം; ബുര്‍ജ് ഖലീഫയില്‍ ഫ്ലാറ്റ്

ശില്‍പയ്ക്ക് സമ്മാനം; ബുര്‍ജ് ഖലീഫയില്‍ ഫ്ലാറ്റ്

Posted By: Super
Subscribe to Filmibeat Malayalam
Shipa and Raj
ബോളിവുഡ് താരം ശില്‍പാ ഷെട്ടിയ്ക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടത്തില്‍ ഫ്ലാറ്റ്. ഒന്നാം വിവാവഹവാര്‍ഷികത്തോടനുബുന്ധിച്ച് ഭര്‍ത്താവ് രാജ് കുന്ദ്രയാണ് ശില്‍പയ്ക്ക് ആരും മോഹിക്കുന്ന സമ്മാനം നല്‍കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് പേരുകേട്ട ദുബയിലെ ബുര്‍ജി ഖലീഫയിലാണ് ശില്‍പയുടെ ഫ്ലാറ്റ്. 160 നിലകളുള്ള ബുര്‍ജ് ഖലീഫയുടെ പത്തൊന്‍പതാം നിലയിലാണ് രാജ് കുന്ദ്ര വാങ്ങിയ ഫ്ലാറ്റ്.

828 മീറ്റര്‍ ഉയരമുള്ള ബുര്‍്ജ് ഖലീഫ കെട്ടിടം 95 കി.മീ.ദൂരെ നിന്നുപോലും കാണാനാവും. തിങ്കളാഴ്ച ദുബായിലാണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

ബുര്‍ജ് ഖാലിഫയിലെ ആഡംബര ഫ്ലാറ്റിലായിരുന്നു ആഘോഷം. അടുത്ത സുഹൃത്തുക്കള്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു.

ബാങ്കോക്കില്‍ ഒരു ഷാമ്പു പരസ്യത്തില്‍ അഭിനയിക്കാനായി പോകും മുമ്പ് വീടിന്റെ ഇന്റീരിയര്‍ സ്വയം ഡിസൈന്‍ ചെയ്യാനാണ് ശില്‍പ്പയുടെ തീരുമാനം.

English summary
Shilpa Shetty gifted a flat in Burj Khalifa at Dubai. 
 Husband Raj Kundra reportedly gifted the 19th floor flat for their wedding anniversary

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam