സുസ്മിതാ സെന്‍ സംവിധായികയാവുന്നു
ബോളിവുഡ് താരം സുസ്മിതാസെന്‍ ഇനി സംവിധായികയുടെ റോളില്‍. റാണി ലക്ഷ്മിഭായിയെ കുറിച്ചുള്ള ചിത്രത്തിലൂടെയാണ് സുസ്മിത സംവിധായികയാവുന്നത്.
ഝാന്‍സി കി റാണി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ നായികയും സുസ്മിത തന്നെ. റാണി ലക്ഷ്മിഭായിയുടെ റോളില്‍ അഭിനയിക്കുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്യുന്നത് വിഷമമേറിയ ദൗത്യമാണെന്ന് സുസ്മിത പറയുന്നു. ബോളിവുഡിലെ ഒരു മുന്‍നിര നടി താന്‍ തന്നെ നായികയാവുന്ന ചിത്രം സ്വയം സംവിധാനം ചെയ്യുന്നത് ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ ഒരു അപൂര്‍വ സംഭവമായിരിക്കും.
ചിത്രം നിര്‍മിക്കുന്നതും സുസ്മിതയാണ്. ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത് തന്റെ സ്വപ്നമല്ലായിരുന്നുവെന്നും ഈ ദൗത്യം യാദൃശ്ചികമായി വന്നുഭവിച്ചതാണെന്നും സുസ്മിത പറയുന്നു.


Click it and Unblock the Notifications











