»   » പ്രസവത്തോടെ ഐശ്വര്യ അഭിനയം നിര്‍ത്തും?

പ്രസവത്തോടെ ഐശ്വര്യ അഭിനയം നിര്‍ത്തും?

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ബച്ചന്‍ കുടുംബത്തിലെ പുതിയ അതിഥികളുടെ വരവും കാത്ത് ബോളിവുഡ് ദിവസങ്ങളെണ്ണിക്കാത്തിരിക്കുകയാണ്. നവംബറിലാണ് ഐശ്വര്യയുടെ പ്രസവം നടക്കുക. കുട്ടി ആണോവുമോ പെണ്ണാവുമോ അതോ ഇരട്ടകളായിരിക്കുമോ എന്നതെല്ലാം സംബന്ധിച്ച് ബോളിവുഡില്‍ വലിയ വാതുവെയ്പുകള്‍ പോലും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും ഇതൊക്കെ ഐശ്വര്യയുടെ പ്രസവം കഴിഞ്ഞറിയാം. പക്ഷേ പ്രസവം കഴിഞ്ഞ് മറ്റൊരു കാര്യം കൂടി അറിയേണ്ടതുണ്ടോ. പ്രവസശേഷം ഐശ്വര്യ വീണ്ടും അഭിനയിക്കുമോയെന്നതാണ് ചോദ്യം. ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ കുറച്ച് സംശയമുണ്ട്. ഐശ്വര്യയുടെ അഭിനയജീവിതത്തിന് തിരശീല വീഴാന്‍ പോവുകയാണെന്നാണ് സൂചന.

കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ പൂര്‍ണമായും കുടുംബിനിയായി ജീവിക്കുകയെന്നതാണ് ഐശ്വര്യയുടെ പ്ലാനെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു വി്ഡ്ഢിത്തം ബച്ചന്‍ കുടുംബം ചെയ്യില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

ഇതിന് മുമ്പേ ഐശ്വര്യയുടെയും അഭിഷേകിന്റെയും വിവാഹസമയത്തും ഇത്തരം വാര്‍ത്തകള്‍ ശക്തമായിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഐശ്വര്യ അഭിനയം നിര്‍ത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അന്ന് ഐശ്വര്യയുടെ ആരാധകര്‍ ഇതോര്‍ത്ത് സങ്കടപ്പെട്ടെങ്കിലും അശുഭമായതൊന്നും സംഭവിച്ചില്ല. ഐശ്വര്യ വീണ്ടും പലചിത്രങ്ങളിലും അഭിനയിച്ച് പേരെടുത്തുകൊണ്ടിരുന്നു.

എന്നാല്‍ ഇത്തവ ആരാധകര്‍ക്കും ചില സംശയങ്ങളില്ലാതില്ല. കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ കാര്യങ്ങള്‍ നോക്കാനും മറ്റുമായി ഐശ്വര്യയ്ക്ക് കൂടുതല്‍ സമയം ചെലവിടേണ്ടിവരും. കുഞ്ഞ് ഒരു പ്രായമെത്താതെ വീണ്ടും അഭിനയിക്കാനായി സെറ്റുകള്‍ തോറുംയാത്രചെയ്യുകയെന്നത് താരത്തിന് വലിയ തലവേദനയാകാനിടയുണ്ട്. മാത്രമല്ല അമിതാഭ് ബച്ചനും ജയബച്ചനും ഇക്കാര്യം സമ്മതിക്കുമോയെന്നകാര്യത്തിലും സംശയമുണ്ട്.

ഒട്ടേറെ സംവിധായകരാണ് ഐശ്വര്യയ്ക്ക് വേണ്ടി തയ്യാറാക്കിയ കഥാപാത്രങ്ങളുമായി അവരുടെ പ്രസവം കഴിയാനായി കാത്തിരിക്കുന്നത്. ഇവരെയൊന്നും ഐശ്വര്യ നിരാശരാക്കില്ലെന്ന് തന്നെ കരുതാം.

English summary
Aishwarya Rai Bachchan is always in the news. The latest speculation is about her impending pregnancy. The gossip mill is churning out stories stating that it is 'the end' as far as Aishwarya's Bollywood career is concerned.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam