»   » സല്‍മാനിപ്പോഴും അസിനെ മതി

സല്‍മാനിപ്പോഴും അസിനെ മതി

Posted By:
Subscribe to Filmibeat Malayalam
Asin
അനീസ് ബസ്മിയുടെ പുതിയ ചിത്രത്തില്‍ ദീപിക പദുകോണിന് പകരം അസിന്‍ നായികയാകുമെന്ന് സൂചന. സംവിധായകനും തിരക്കഥാക്കൃത്തുമായ അനീസിന്റെ മൂന്നാം ചിത്രത്തിലേക്ക് ദിപികയ്ക്ക് അസിന്‍ കരാര്‍ ചെയ്യപ്പെട്ടുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

അസിന്റെ വരവിന് പിന്നില്‍ സിനിമയിലെ നായകന്‍ സല്‍മാനാണെന്നും ശ്രുതിയുണ്ട്. നിര്‍മാതാക്കളായ ടി സീരിസിനോടും സംവിധായകനോടും ദീപികയെ മാറ്റി അസിനെ നായികയാക്കാന്‍ സല്‍മാന്‍ ആവശ്യപ്പെട്ടുവത്രേ.

ലണ്ടന്‍ ഡ്രീസിന്റെ ഷൂട്ടിങിനിടെ അസിനും സല്‍മാനും അടുത്തിടപഴകിയത് പലവിധ ഗോസിപ്പുകള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിന് പിന്നാലെ ഇരുവരും അകലുകയും ചെയ്തു.

അവസാന ചിത്രമായ ലണ്ടന്‍ ഡ്രീംസിന്റെ പരാജയത്തിന് ശേഷം തമിഴിലേക്ക് മടങ്ങാന്‍ തീരുമാനിച്ച അസിനെ എങ്ങനെയെങ്കിലും ബോളിവുഡിലേക്ക് തിരികെയെത്തിയ്ക്കാനാണ് സല്‍മാന്‍ ശ്രമിയ്ക്കുന്നതെന്നും ബി ടൗണി ല്‍ വര്‍ത്തമാനമുണ്ട്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബോഡിഗാര്‍ഡില്‍ വിജയ് യുടെ നായികയാവാനൊരുങ്ങുകയാണ് അസിന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam