»   » നടി ചിത്രംഗദ ആരാധകരുടെ 'കയ്യിലകപ്പെട്ടു'

നടി ചിത്രംഗദ ആരാധകരുടെ 'കയ്യിലകപ്പെട്ടു'

Posted By:
Subscribe to Filmibeat Malayalam
Chitrangada Singh
ആരാധകരുടെ സ്‌നേഹം അതിരുകടന്നാലെന്തുണ്ടാവുമെന്ന് ബോളിവുഡ് സുന്ദരി ചിത്രംഗദ സിങിന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവണം. പുനെയിലെ ഷോപ്പിങ് മാളില്‍ തന്റെ പുതിയ ചിത്രമായ ദേശിബോയ്‌സിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോഴാണ് നടി ആരാധകരുടെ സ്‌നേഹം ശരിയ്ക്കും അനുഭവിച്ചറിഞ്ഞത്.

സിനിമാതരങ്ങള്‍ എത്തുന്നുവെന്നറിഞ്ഞ് മാളിന്റെ മൂന്ന് നിലകളിലും ജനം തടിച്ചുകൂടിയിരുന്നു. ഇരമ്പിയെത്തിയതോടെ ആരാധകര്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ മറികടന്ന് അടുത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ഏതാണ്ട് നാലായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നേരിടാന്‍ നടീനടന്‍മാരുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കൊന്നും കഴിയുമായിരുന്നില്ല. ജനക്കൂട്ടം നിയന്ത്രണം വിട്ടുവെന്ന് വ്യക്തമായതോടെ സംഘടകര്‍ പരിപാടി ഉപേക്ഷിച്ച് നടീനടന്മാരെ പുറത്തുകടത്താന്‍ ശ്രമിച്ചു. അതിനിടെയാണ് നടി ചിത്രംഗദയ്ക്ക നേരെ ആരാധകരുടെ കൈപ്രയോഗമുണ്ടായത്. വെകിളി കൂടിയ ജനം നടിയെ മാന്തുക വരെ ചെയ്തത്രേ. ഇതിനിടെ അവരുടെ കണങ്കാലിന് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.

റീല്‍ ലൈഫില്‍ ലാവിഷായി വില്ലന്‍മാരെ തല്ലിയൊതുക്കുന്ന ജോണ്‍ എബ്രഹാമും അക്ഷയ് കുമാറും ഈ സമയം നടിയ്ക്കടുത്തുണ്ടായിരുന്നു. എന്നാല്‍ റിയല്‍ ലൈഫില്‍ നായിക കെണിയലകപ്പെട്ടപ്പോള്‍ നോക്കിനില്‍ക്കാനോ ഈ മസില്‍മാന്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ.

English summary
The actress escapes with few scratches and an ankle injury while promoting 'Desi Boyz' On Tuesday evening, Chitrangada Singh was made to realise the perils of being popular

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam