»   » ജോണിനൊപ്പം ഞാന്‍ സുന്തുഷ്ടയാണ്: ബിപാഷ

ജോണിനൊപ്പം ഞാന്‍ സുന്തുഷ്ടയാണ്: ബിപാഷ

Posted By:
Subscribe to Filmibeat Malayalam
Bipasha and John Abraham
ബിപാഷയും ജോണ്‍ എബ്രഹാമും തമ്മില്‍ പിരിഞ്ഞുവെന്നും ബിപാഷയെ വിവാഹം ചെയ്യാനാവില്ലെന്ന് ജോണ്‍ പറഞ്ഞുവെന്നുമെല്ലാം വാര്‍ത്ത വന്നിട്ട് ഏറെദിവസമായിട്ടില്ല. എന്നാല്‍ ബിപാഷ പറയുന്നത് തങ്ങള്‍ രണ്ടുപേരും നല്ല സന്തോഷത്തിലാണ് കഴിയുന്നതെന്നാണ്.

ഞാനും ജോണും ഒന്നിച്ചുതന്നെയാണ്. ഞങ്ങള്‍ രണ്ടുപേരും നല്ല സന്തോഷത്തിലുമാണ്. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം- ബിപാഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇപ്പോള്‍ സിങ്കിളാണല്ലോ എന്ന ചോദ്യംത്തിനുത്തരമായിട്ടാണ് വളരെ കുറഞ്ഞ വാക്കുകളില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ജോണ്‍ മുമ്പ് സമ്മാനിച്ച രണ്ടു മോതിരങ്ങള്‍ ഇട്ടുതന്നെയാണത്രേ ബിപാഷ ഇപ്പോഴും നടക്കുന്നത്.

ബിപാഷയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ജോണും ബിപാഷയും ഇനി ഒരുമിച്ച് മുന്നോട്ടുപോകില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇതിനെതിരെ ജോണോ ബിപാഷയോ പ്രതികരിക്കുകയും ചെയ്തിരുന്നില്ല. ഏറെനാളായി പ്രണയിക്കുന്ന ജോണും ബിപാഷയും പത്തുവര്‍ഷത്തോളമായി ഒരുമിച്ചാണ് കഴിയുന്നത്.

English summary
Some time back there were reports that Bipasha and John have ended their rocky 10-year-old relationship because of difference of opinions. But now Bipasha said that she is with John and both of them are very happy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam