»   » കത്രീന ഷാരൂഖിന്റെ നായികയാവുന്നു

കത്രീന ഷാരൂഖിന്റെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Katrina Kaif and Shahrukh Khan
ഷാരൂഖ് ഖാന്റെ നായികയായി കത്രീന കെയ്ഫ് അഭിനയിക്കുന്നു. ബോളിവുഡിലെ ഒട്ടുമിക്ക നായകന്മാര്‍ക്കൊപ്പവും കത്രീന അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതേവരെ ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള അവസരം കത്രീനയ്്ക്ക് ഒത്തുവന്നിരുന്നില്ല. മുന്‍കാമുകനായ സല്‍മാന്‍ ഖാനും ഷാരൂഖും തമ്മിലുള്ള ശീതയുദ്ധം തന്നെയായിരുന്നു കത്രീനയ്ക്ക് ഈ അവസരം നിഷേധിച്ചതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്രീനയുടെ പിറന്നാല്‍ ആഘോഷവേളയില്‍ സല്‍മാനും ഷാരൂഖം പരസ്യമായി ഏറ്റുമുട്ടിയിരുന്നു. അതിന്‌ശേഷം ഇവര്‍ പരസ്പരം കാണുമ്പോള്‍ മുഖത്തുപോലും നോക്കാതെ നടക്കുകയാണ് പതിവ്.

ഇപ്പോള്‍ സല്‍മാനും കത്രീനയും അകന്നു. അതുകൊണ്ട് തന്നെ ഷാരൂഖിന്റെ നായികയാവാനുള്ള ക്ഷണം കത്രീന സ്വീകരിക്കുകയും ചെയ്തു. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് പുതിയ താരജോഡികള്‍ അരങ്ങേറ്റം കുറിക്കുന്നത്. യാഷ് ചോപ്രയുടേതാണ് ചിത്രത്തിന്റെ കഥ.

ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍തന്നെ ആംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കത്രീനയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

English summary
Katrina Kaif and Shahrukh Khan for firshtime together in a Yash Raj banner film. The film which is already making news is yet to be named, however the audience are excited to see Barbie Doll Katrina together with King Khan of Bollywood
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam