മോഹന്‍ലാലിനെ വിലകുറച്ചു കണ്ടിട്ടില്ല

ഇതാദ്യമായല്ല, അജയ് ലാലിനൊപ്പം പോസ്റ്റര്‍ സ്‌പേസ് പങ്കിടാന്‍ നിര്‍ബന്ധിതനാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനിയുടെ പരസ്യപ്രചാരണങ്ങള്‍ക്കിടെയും സമാനസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. തെന്നിന്ത്യന്‍ താരമെന്ന പേരില്‍ സിനിമയുടെ പസ്യങ്ങളില്‍ ലാല്‍ ഒതുക്കപ്പെട്ടിരുന്നു. എന്നാല്‍ ആരാധകര്‍ പ്രതിഷേധിച്ചതോടെ കമ്പനിയുടെ പോസ്റ്ററുകളിലും ലാല്‍ പ്രത്യക്ഷപ്പെട്ടു.
ട്രെയിലര്‍ സംബന്ധിച്ച് വിവാദമുണ്ടായെന്ന് തേസിന്റെ നിര്‍മാതാവ് രത്തന്‍ ജെയിനും സമ്മതിയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ ഞങ്ങൡത് പ്രതീക്ഷിച്ചതല്ല. ഒരിയ്ക്കലും മോഹന്‍ലാലിന്റെ താരപ്രഭാവം ഞങ്ങള്‍ വിലകുറിച്ചുകണ്ടിട്ടില്ല. ജെയിന്‍ പറയുന്നു.
പ്രിയന്റെ നിര്‍ബന്ധപ്രകാരമാണ് ചെറുവേഷത്തില്‍ അഭിനയിക്കാന്‍ ലാല്‍ സമ്മതിച്ചത്. അതേസമയം തേസിലെ നായകന്മാര്‍ അനില്‍ കപൂറും അജയ് ദേവ്ഗണുമാണ്. അതിനാലാണ് ട്രെയിലറില്‍ ലാലിന്റെ പ്രാധാന്യം കുറഞ്ഞുപോയത്. മോഹന്‍ലാല്‍ ആരാധകരെ ഇത് നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ അവരുടെ വികാരം മാനിച്ച് പുതിയ ട്രെയിലറുകളില്‍ ലാലിന് വേണ്ടത്ര പ്രാധാന്യം നല്‍കും- ജെയിന്‍ വ്യക്തമാക്കി.
ആദ്യപേജില്‍


Click it and Unblock the Notifications