»   » ബിഗ് ബോസിനെ ആധാരമാക്കി നീലച്ചിത്രം

ബിഗ് ബോസിനെ ആധാരമാക്കി നീലച്ചിത്രം

Posted By:
Subscribe to Filmibeat Malayalam
Sunny Leone
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിനെ അടിസ്ഥാനപ്പെടുത്തി നീലച്ചിത്രം നിര്‍മ്മിക്കുന്നു. അമേരിക്കയിലെ നീലച്ചിത്രതാരം സണ്ണി ലിയോണിന്റെ വരവാണ് പുതിയ ചിത്രത്തിന് അടിസ്ഥാനം. ഒരു അമേരിക്കന്‍ നീലച്ചിത്ര കമ്പനിയാണ് ഈ ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

അമേരിക്കയിലെ നീലച്ചിത്രരംഗത്തിന് ലോകത്താകമാനം മാര്‍ക്കറ്റുണ്ട്. ഏറെ പ്രശസ്തമായ ബിഗ് ബോസില്‍ വന്നതോടെ ഇന്ത്യന്‍ വംശജയായ സണ്ണി ലിയോണിന്റെ പ്രാധാന്യം കൂടിയിട്ടുണ്ട്. അത് വിറ്റുകാശാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ ചിത്രമെടുക്കുന്നത്.

ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഒരു റിയാലിറ്റി ഷോ താരമായിത്തന്നെയാണത്രേ അഭിനയിക്കുക. ഷോയിലെത്തുകയും അവിടത്തെ നടന്മാരും നടിമാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കഥാപാത്രമായിരിക്കുമത്രേ ഇത്. ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലുള്ള സണ്ണി തിരികെ കാലിഫോര്‍ണിയയിലെത്തിയാലുടന്‍ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കും.

ഒരു വര്‍ഷം മുമ്പാണ് താനൊരു ബൈസെക്ഷ്വല്‍ ആണെന്നകാര്യം സണ്ണി ലോകത്തോട് വെളിപ്പെടുത്തിയത്. തോടെ ലെസ്ബിയന്‍ നീലച്ചിത്രങ്ങളിലേയ്ക്ക് വലിയ ഓഫറുകളാണ് സണ്ണിയ്ക്ക് ലഭിച്ചത്. എന്നാല്‍ സ്ത്രീകള്‍ക്കൊപ്പം നീലച്ചിത്രം ചെയ്യുന്നതിലുമിഷ്ടം പുരുഷന്മാര്‍ക്കൊപ്പം ചെയ്യാനാണെന്നും സണ്ണി വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചാബികളായ ദമ്പതികളുടെ മകളായ സണ്ണി കാനഡിയിലാണ് ജനിച്ചതും വളര്‍ന്നതും. അമേരിക്കന്‍ നീലച്ചിത്രരംഗത്തെ പ്രമുഖരായ 10താരങ്ങളുടെ പേരെടുത്താല്‍ അതില്‍ സണ്ണി ലിയോണ്‍ അതില്‍പ്പെടും.

English summary
Indo-Canadian porn star Sunny Leone who entered Bigg Boss this week has an offer on her hands,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam