»   » പൃഥ്വിയുടെ നായിക റാണി

പൃഥ്വിയുടെ നായിക റാണി

Posted By:
Subscribe to Filmibeat Malayalam
Prtihviraj
പൃഥ്വിയുടെ ബോളിവുഡ് അരങ്ങേറ്റത്തില്‍ നായികയായെത്തുന്നത് റാണി മുഖര്‍ജി. അനുരാഗ് കശ്യപ് നിര്‍മിച്ച് സച്ചിന്‍ കുന്ദക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് കരിയറില്‍ നിര്‍ണായചുവടുവെയ്പ്പ് നടത്തുന്നത്

ട്വിറ്ററിലൂടെ അനുരാഗ് തന്നെയാണ് പൃഥ്വി സിനിമയുടെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അതേ സമയം പൃഥ്വി സിനിമ ബോളിവുഡിലെ പതിവ് മസാലകളുടെ കൂട്ടത്തില്‍പ്പെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വളരെ വ്യത്യസ്തമായ പ്രമേയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റ തിരക്കഥ കേട്ടയുടനെ പൃഥ്വി ഡേറ്റ് നല്‍കുകയായിരുന്നു. ബോളിവുഡിലേക്ക് പോകുന്ന പൃഥ്വി സ്ഥിരീകരിച്ചിരുന്നെങ്കിലും സിനിമയേതെന്ന് വെളിപ്പെടുത്താന്‍ താരം തയാറായിരുന്നില്ല.

പൃഥ്വി ആദ്യമായി നിര്‍മിച്ച ഉറുമി തിയറ്ററുകളില്‍ എതിരാളികളില്ലാതെ മുന്നേറുകയാണ്. ഇതിന് പിന്നാലെ ലേശം സസ്‌പെന്‍സ് നിലനിര്‍ത്തി പൃഥ്വി ബാച്ചിലര്‍ ജീവിതത്തിനും വിരാമമിട്ടു. ഇനിയുള്ള പോക്ക് ബോളിവുഡിലേക്കാണ്. അവിടെ തിളങ്ങാന്‍ കഴിഞ്ഞാല്‍ പൃഥ്വിയുടെ തലവര മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Bollywood director turned producer Anurag Kashyap has confirmed that he is producing a Hindi film with Malayalam heart throb Prithvira

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam