»   » രണ്‍ബീര്‍ സെക്സിയല്ലെന്ന് സോനവും ദീപികയും

രണ്‍ബീര്‍ സെക്സിയല്ലെന്ന് സോനവും ദീപികയും

Posted By:
Subscribe to Filmibeat Malayalam
Deepika and Sonam
കപൂര്‍ കുടുംബത്തിലെ ഇടമുറക്കാരനായ രണ്‍ബീര്‍ കപൂറിനെതിരെ മുന്‍ കാമുകിമാര്‍ വീണ്ടും രംഗത്ത്.

രണ്‍ബീറിന് സെക്‌സ് അപ്പീലും സൗന്ദര്യബോധവും കുറവാണെന്ന് ബോളിവുഡ് താരങ്ങളും രണ്‍ബീറിന്റെ കാമുകിമാരുമായ സോനം കപൂറും ദീപിക പദുകോണും അഭിപ്രായപ്പെട്ടിരിക്കുന്നത്.

2010ല്‍ ഒരു മാഗസിന്‍ നടത്തിയ സര്‍വേയില്‍ വളരെ സെക്‌സിയിസ്റ്റ് മാനായി തെരഞ്ഞെടുത്ത രണ്‍ബീറിനെക്കുറിച്ച് എന്തുകൊണ്ടാണ് ഇവരിങ്ങനെ അഭിപ്രായപ്പെട്ടതെന്നോര്‍ത്ത് ആരാധകര്‍ അതിശയിക്കുകയാണിപ്പോള്‍.

കോഫി വിത്ത് കരണ്‍ എന്ന ടോക് ഷോയിലില്‍ സംസാരിക്കുന്നതിനിടെയാണ് സോനവും ദീപികയും രണ്‍ബീര്‍ സെക്‌സിയല്ലെന്ന് പറഞ്ഞത്.

ബോളിവുഡില്‍ പെണ്‍ സൗഹൃദങ്ങള്‍ക്ക് പുറകെ ഓടിനടക്കുന്ന രണ്‍ബീറിനെക്കുറിച്ച് മുന്‍ കാമുകിയായ ദീപികയെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്തായിരിക്കുമെന്നാണ് ഏവരുടെയും ചോദ്യം. ഒന്നുകില്‍ കിട്ടാത്തമുന്തിരിയുടെ കുറ്റം പറഞ്ഞ് ദീപിക സമാധാനിക്കുകയാവും, അല്ലെങ്കില്‍ രണ്‍ബീറിന്റെ സ്വഭാവം നന്നായി അറിയുന്നതുകൊണ്ടാവുമെന്നൊക്കെയാണ് ഗോസിപ്പുകാര്‍ പറയുന്നത്.

സോനം പറയുന്നത് രണ്‍ബീര്‍ ഒട്ടും സ്റ്റൈലിഷ് അല്ലെന്നാണ്, മാത്രമല്ല സൗന്ദര്യബോധമുള്ള ആരെയെങ്കിലും സ്‌റ്റൈലിസ്റ്റായി രണ്‍ബീര്‍ നിയമിക്കണമെന്നും സോനം പറയുന്നു.

രണ്ടുപേരുടെയും കമന്റിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ടാകുമെങ്കിലും പുതിയ ചിത്രമായ റോക്ക്‌സ്റ്റാറിന്റെ സെറ്റിലുള്ള രണ്‍ബീറിന് ഇത് വലിയ ആഘാതമായെന്നാണ് കേള്‍ക്കുന്നത്. എല്ലാം കേട്ട് കപൂര്‍ സന്തതിയ്ക്ക് കലികയറിയിട്ടുണ്ടെന്നാണ് സെറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

English summary
Deepika Padukone and Sonam Kapoor h On Friday night hit-it-off like a house on fire at the ‘Koffee with Karan’ and one thing was common both stated that they didn’t find Ranbir Kapoor sexy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam