»   » ഏറ്റവും ചൂടന്‍ ചുംബനം ഭാര്യയ്ക്ക് മാത്രം: ഷാഹിദ്

ഏറ്റവും ചൂടന്‍ ചുംബനം ഭാര്യയ്ക്ക് മാത്രം: ഷാഹിദ്

Posted By:
Subscribe to Filmibeat Malayalam
ഷാഹിദ് കപൂറും സോനം കപൂറും ജോഡികളായി അഭിനയിക്കുന്ന മോസം എന്ന ചിത്രം പുറത്തുവരുന്നതിന് മുമ്പേ വാര്‍ത്തകളില്‍ നിറയുകയാണ്. ഷാഹിദിന്റെയും സോനത്തിന്റെയും ചുംബനസീനുകളാണ് ബിടൗണിലെ ഒരു പ്രധാന ചര്‍ച്ചാ വിഷയം. ഇതില്‍ നിന്നുതന്നെ അറിയാമല്ലോ എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ ഈ സീനുകള്‍ക്കുണ്ടാകുമെന്ന്.

ചുംബനത്തിന്റെ ഡീറ്റൈല്‍സ് അറിയാന്‍ ചിത്രം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കണമെങ്കിലും തന്റെ ചുംബന, പ്രണയസങ്കല്‍പ്പങ്ങളെക്കുറിച്ച് ഷാഹിദ് പറയുകയാണ്.

മോസത്തിലെ ചുംബനം വാര്‍ത്തയായിരിക്കുന്ന വേളയില്‍ തന്റെ ഏറ്റവും ചൂടന്‍ ചുംബനം താന്‍ തന്റെ ഭാര്യയ്ക്ക് വേണ്ടി സൂക്ഷിച്ചിരിക്കുകയാണെന്നാണ് ഷാഹിദ് പറയുന്നത്. അതായത് ഭാര്യയ്ക്ക് നല്‍കാനായി സൂക്ഷിച്ചിരിക്കുന്ന ആ മനോഹര ചുംബനം ഒരിക്കലും ഷാഹിദ് സിനിമയ്ക്ക് വേണ്ടി പെര്‍ഫോം ചെയ്യില്ലെന്നുതന്നെ.

ഒരു അഭിമുഖത്തില്‍ കരീന, പ്രിയങ്ക, അനുഷ്‌ക, സോനം തുടങ്ങിയവരുമായി ചുംബനസീനികള്‍ അഭിനയിച്ചതിനെക്കുറിച്ചും ഇതില്‍ ഏറ്റവും ഹോട്ട് ചുംബനം ഏതായിരുന്നുവെന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിനാണ് ഏറ്റവും ചൂടന്‍ ചുംബനം ഭാര്യയ്ക്ക് മാത്രമുള്ളതാണെന്ന് ഷാഹിദ് മറുപടി പറഞ്ഞത്.

ചുംബനസീനുകള്‍ അഭിനയിക്കാന്‍ തനിയ്ക്ക് മടിയൊന്നുമില്ലെന്നും അതെല്ലാം ജോലിയുടെ ഭാഗമാണെന്നും താരം പറയുന്നു. പ്രിയങ്ക ചോപ്രയുമായി വീണ്ടും ഒന്നിയ്ക്കുമോയെന്നുള്ള ചോദ്യത്തിന് ഭാവിയെക്കുറിച്ച് നമുക്കാര്‍ക്കും ഒന്നും പറയാന്‍ പറ്റില്ലല്ലോയെന്നായിരുന്നു ഷാഹിദിന്റെ മറുപടി.

ഇപ്പോള്‍ ഞാന്‍ വര്‍ത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഈ അവസ്ഥയിലുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുക, ഭാവി വരുന്നതുപോലെ വരട്ടെ, അതാണെന്റെ ലൈന്‍-ഷാഹിദ് പറയുന്നു.

പഴയകാമുകി കരീന കപൂറിനൊപ്പം ഇനിയും ഒന്നിച്ചഭിനയിക്കുമോയെന്ന ചോദ്യത്തിന് താനൊരു പ്രൊഫഷണലാണെന്നും നല്ല സ്‌ക്രിപ്റ്റാണെങ്കില്‍ താന്‍ റെഡിയാണെന്നുമാണ് ഷാഹിദ് പറഞ്ഞത്

English summary
Shahid Kapoor said that he is saving his hottest kiss for his life partner as an answer for a question about hottest onscreen kisses

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam