»   » കരീന സെന്‍സെക്സ് പോലെ!!

കരീന സെന്‍സെക്സ് പോലെ!!

Posted By:
Subscribe to Filmibeat Malayalam
Kareena Kapoor
ബോളിവുഡ് താരം കരീന കപൂറിന്റെ സൈസ് സീറോ അഴകളവുകള്‍ ബി-ടൗണിന്റെ ഉറക്കം കെടുത്താനാരംഭിച്ചിട്ട് ഏറെ നാളുകളായി.

തീരെ മെലിഞ്ഞുവെങ്കിലും ഹെല്‍ത്തിയായിരിക്കുന്ന താരം സെന്‍സെക്സ് സൂചിക പോലെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിയിരിക്കുകയാണ്. വേറാരുമല്ല കരീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സൈസ് സീറോ ഒരു ബ്രാന്‍ഡായിരിക്കുന്നു. സെന്‍സെക്‌സിനെ പോലെ ജനങ്ങള്‍ അതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. എന്‍ഡിവിയുടെ 2010ലെ ടെക് ലൈഫ് അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷം കരീന ഇങ്ങനെ പ്രഖ്യാപിച്ചത്.

പരമാവധി മെലിഞ്ഞ് ശരീരമുള്ളവരെയാണ് ഫാഷന്‍ വേള്‍ഡില്‍ സൈസ് സീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. പട്ടിണിക്കോലം പോലെയാണെങ്കിലും താനിപ്പോള്‍ മുമ്പത്തെക്കാളും ആരോഗ്യവതിയാണെന്ന് ഇരുപത്തൊമ്പതുകാരി പറയുന്നു. ഈ വര്‍ഷത്തെ മികച്ച സെലിബ്രറ്റി ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തത് കരീനയെയായിരുന്നു.

സോണി വയോയയുടെ സൈസ് സീറോ ലാപ്‌ടോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായും കരീനയെയാണ് തിരഞ്ഞെടുത്തിരിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam