മിസ്റ്റര്‍ ഇന്ത്യ 2ല്‍ ശ്രീദേവിയും
തെന്നിന്ത്യയില്‍ നിന്നും ആരംഭിച്ച് ഹിന്ദി സിനിമാ ലോകം കീഴടക്കിയ ശ്രീദേവി തിരിച്ചു വരവിനൊരുങ്ങുന്നു.
ബോളിവുഡിലെ എക്കാലത്തെയും വന്‍വിജയങ്ങളിലൊന്നായ മിസ്‌റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചു കൊണ്ടാണ് ശ്രീദേവി തിരിച്ചു വരവിനൊരുങ്ങുന്നത്.
ഭര്‍ത്താവായ ബോണി കപൂറിന്റെ ഇളയ സഹോദരനായ അനില്‍ കപൂര്‍ തന്നെയായിരിക്കും മിസ്റ്റര്‍ ഇന്ത്യ 2ല്‍ ശ്രീദേവിയുടെ നായകനായെത്തുന്നത്.
ഇരുവരും നായികാനായകന്‍മാരാഭിനയിച്ച മിസ്റ്റര്‍ ഇന്ത്യ ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും മികച്ച 25 ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
1987ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അമരിഷ് പുരി കൈകാര്യം ചെയ്‌ത വില്ലന്‍ വേഷം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
അതെ സമയം രണ്ടാം ഭാഗത്തിലെ നായികാനായകന്‍മാര്‍ പുതുമുഖ താരങ്ങളായിരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ ബോണി കപൂര്‍ പറഞ്ഞു.


Click it and Unblock the Notifications